വാട്ട്സാപ്പുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന സന്ദേശം വ്യാജം
.
നാളെ മുതൽ വാട്സ് ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീരിക്ഷിക്കുമെന്ന തരത്തിലും പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് പോലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം പേജികളിലൂടെയായിരുന്നു. പ്രതികരണം...ദേ പിന്നേം എന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്
"എല്ലാ വാട്സ് ആപ്പ് കാളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള രീതിയിൽ ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേർ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ല. രണ്ടു മൂന്ന് വർഷം മുന്നേ ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും പോലീസ് വ്യക്തമാക്കി..
Image Source;Facebook