അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യൽ; കേന്ദ്ര സർക്കാരിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ ട്വിറ്ററിന് തിരിച്ചടി
.ട്വിറ്ററിൽ ചില അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗവൺമെന്റ് നൽകിയ നിർദ്ദേശത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ട്വിറ്റിന് തിരിച്ചടി.
ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരാണ് അക്കൗണ്ടുകളും ട്വിറ്റുകളും ബ്ലോക്ക് ചെയ്യാനുള്ള സർക്കാർ നീക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യത്തിൽ സൂതാര്യതയുണ്ടാവണമെന്നും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിൽ കൃത്യമായ കാരണം പറയാൻ സർക്കാർ തയ്യാറാക്കണം.അക്കൗണ്ടുകൾ ഒഴിവാക്കണമെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ കാരണം സർക്കാർ വ്യക്തമാക്കാത്തത് എന്താണെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. കൃത്യമായ കാരണം വ്യക്തമാക്കാൻ കോടതി പറഞ്ഞു.സർക്കാർ ഉത്തരവുകൾ അനുസരിക്കാത്തതിരുന്നാൽ ട്വിറ്ററിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന് പറഞ്ഞതായി
മുൻ ട്വിറ്റർ മേധാവി ജാക്ക് ഡോർസി ഈയിടെ വെളിപ്പെടുത്തിയിരുന്നു. ആ വിവാദങ്ങളുടെ പശ്ചാത്തലത്തിലേക്കാണ് പുതിയ വിധി വന്നിരിക്കുന്നത്.
Image Source;Google