ട്വിറ്ററിൽ 25,000 വാക്കുകൾ വരെ ബ്ലുടിക് ഉള്ളവർക്ക് പോസ്റ്റ് ചെയ്യാം.
Mytechstory
ആശയം ചോർന്നുപോകാതെ കുറഞ്ഞ വാക്കുകളിൽ എല്ലാവരിലേക്കും. ഇതായിരുന്നു ട്വിറ്ററിന്റെ പ്രധാന സവിശേഷത.എന്നാൽ,ഇലോൺ മാസ്ക് കമ്പനി മേധാവിയായി ചുമതലയേറ്റ് ബ്ലൂ ടിക് വെരിഫിക്കേഷൻ സംവിധാനം കൊണ്ടുവന്നത് മുതൽ ട്വീറ്ററിൽ വാക്കുകളുടെ എണ്ണം വർധിപ്പിച്ചു തുടങ്ങി. ആദ്യം 4000 ക്യാരക്ടർ ഉണ്ടായിരുന്നത്, കഴിഞ്ഞ ഫെബ്രുവരിയിൽ 10,000 ആക്കി. ഇപ്പോളിതാ ബ്ലുടിക് വരിക്കാർക്ക് 25,000 അക്ഷരങ്ങൾ ( ക്യാരക്ടർ) വരെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യാം, അതോടോപ്പം തന്നെ 60 മിനിറ്റ് ദൈർഘ്യമുളള വീഡിയോ മാത്രമേ അപ്‌ലോഡ് ചെയ്യാൻ ഇതുവരെ പറ്റുമായിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ മാസം മുതൽ ദൈർഘ്യം രണ്ട് മണിക്കൂറാക്കി.
Image Source;Google