മാറുന്ന ലോകത്തെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് ജനത ഒന്നടങ്കം പുതിയ കാലത്തിലൂടെ ജീവിതയാത്ര തുടരുകയാണ്.പ്രകൃതിയ്ക്ക് മേൽ
മനുഷ്യൻ  നടത്തുന്ന ചൂഷണത്തിന് മാനവരാശിയെന്നാകെ അതിന്റെ പ്രത്യാഘാതമനുഭവിക്കുകയാണ്. പ്രളയവും പേമാരിയും കോവിഡ് പോലുള്ള വ്യാധികളും തുടർക്കഥയാക്കുകയാണ്. നാളെകളിൽ ഭൂമിയ്ക്ക് മേൽ മനുഷ്യൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും പ്രകൃതിയ്ക്ക് അനുയോജ്യമാക്കണം.. അല്ലാത്ത പക്ഷം തലമുറകൾ വലിയ ദുരന്തങ്ങളെ നേരിടേണ്ടതായി വരും. പരിസ്ഥിതി നാശം ഒഴിവാക്കുന്നതിനും  പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ട് ഐ.ടി. രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് മാറ്റത്തിന്റെ പുതിയ ശബ്ദമായി മാറിയ സ്കൈബർടെക് ഒരു വലിയ ആശയത്തിന് തുടക്കമിടുന്നു. "ഗ്രീൻ കാർഡ് മൂവ്മെന്റിന്റെ ഭാഗമായി X.Card. കാർഡുകൾ.ആധുനിക കാലത്ത് ഏത് ഓഫീസിൽ ചെന്നാലോ കടയിൽ പോയാലോ അല്ലെങ്കിൽ ആരെയെങ്കിലും പുതിയതായി പരിചയപ്പെട്ടാല്ലോ ഒന്നുങ്കിൽ നമ്മൾ ചോദിക്കും അല്ലെങ്കിൽ അവർ സ്വന്തം പേരും വിവരങ്ങളും പ്രൊഫഷനുമടങ്ങിയ  വിസ്റ്റിംഗ് കാർഡുകൾ തരും.ഇങ്ങനെ സമൂഹത്തിലാകെ വിസ്റ്റിംഗ് കാർഡുകളുടെ വിപ്ലവമാണ് . മിനിമം അഞ്ചു മുതൽ പത്ത് വരെയുള്ള കാർഡുകൾ ഒരു ദിവസം വ്യക്തികൾ പരസ്പരം കൈമാറുന്നുണ്ടെന്നതാണ് പ്രാഥമിക വിവരം.ഭൂമിക്കും നമുക്കും തണലേക്കുന്ന നിരവധി മരങ്ങളാണ് കാർഡുകൾക്കാവശ്യമായ പേപ്പർ നിർമ്മാണത്തിനുവേണ്ടി ദിനംപ്രതി വെട്ടിമാറ്റുന്നത്. ഇതിലൂടെ  പ്രകൃതിയുടെ ജൈവ സമ്പത്ത് പതിയെ യില്ലാതാവുകയാണ്..അനുബന്ധമായി മറ്റ് പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങേയറ്റം ആശങ്ക ജനകമായ ഈയൊരുവസ്ഥയെയാണ് മലയാളത്തിന്റെ പ്രിയ കവി കടമ്മനിട്ട രാമകൃഷ്ണൻ കാടൊവിടെ മക്കളേ.. മോട് എവിടെ മക്കളെയെന്ന് എന്ന് ചോദ്യ രൂപേണ കവിതയായി എഴുതിയത്.ഒരിക്കലും നടക്കരുതെന്ന് ക്രാന്തദർശികളായ കവികൾ കരുതുന്ന വിപത്തുകൾ ഉണ്ടാവാതിരിക്കാനാണ് 'കവി അദ്ദേഹത്തിന്റെ വരികളിലൂടെ മുന്നറിയിപ്പ് നൽകിയത്. നാം വസിക്കുന്ന ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കാതിരിക്കാൻ.പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയമാണ് സ്‌കൈബർടൈക് സി.ഇ.ഒ. ശ്രീ.കെ.സുരേഷ് കുമാറിന്റെ ഈ ആശയം.ഫിസിക്കൽ വിസ്റ്റിംഗ് കാർഡുകൾക്ക് പകരമായി Visiting card. store എന്ന് ആപ്ലിക്കേഷനിലൂടെ അവതരിപ്പിക്കുന്ന NFC കാർഡുകൾ. ഓൺലൈനായി കണറ്റ്ഡാണ് നമ്മളെല്ലാവരും. അതിനാൽ വ്യക്തികളുമായുള്ള ആശയവിനിമയത്തിന് പരിധികൾ ഇല്ലാതിരിക്കാൻ. സുഹൃത്തിന്റെ പരിചയപ്പെടുന്ന ഒരാളുടെ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ ആധികാരിക വിവരങ്ങളെല്ലാം ലഭിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം.



ഒരു വ്യക്തിയെ സംബന്ധിച്ചുള്ള എല്ലാ  വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്ന ആശയമാണ്. Visitting card.Store .സാധാരണ ഒരു കോഡക്റ്റ് സേവ് ചെയ്യുമ്പോൾ നമ്പറും പേരും മാത്രമല്ലേ കിട്ടാറുള്ളൂ. എന്നാൽ visiting card.store. കാർഡ് സിസ്റ്റത്തിലൂടെ ആ വ്യക്തിയുടെ സർവ്വീസിനെക്കുറിച്ചും അതോടൊപ്പം സോഷ്യൽ മീഡിയ ലിങ്കുകൾ ഉൾപ്പെടെയുള്ള വിവരങ്ങളും കിട്ടുന്നു. പരസ്പരം ഉള്ള കമ്മ്യൂണിക്കേഷൻ എളുപ്പത്തിലാക്കുന്ന പേഴ്സണൽ വെബ്സെറ്റായി ഇത് മാറുന്നു.ഡാറ്റ് പ്രോസസിംഗ് നടത്തുമ്പോൾ പൂർണ്ണമായ സൂതാര്യത ഉറപ്പുവരുത്താനും Visiting Card. Store ഉപയോഗിക്കുന്നതിലൂടെ കഴിയും. അത് പ്രവൃത്തിയിലൂടെ ഉറപ്പു നൽകാൻ സ്കൈബർടൈകിനും സാധിക്കും. ഐ.ടി. രംഗത്ത് ചലനം സൃഷ്ടിക്കുന്ന  മാറ്റത്തിന് നേതൃത്വം നൽകുന്നതിലൂടെ സ്കൈബർടെക് ഒരു പുതിയ സംസ്കാരം സമൂഹത്തിന് പകർന്നും കൊടുക്കുകയാണ്.... അതോടൊപ്പം ഇനി വരാനിരിക്കുന്ന തലമുറകൾക്ക് പ്രകൃതിയെതൊട്ടറിഞ്ഞ് മനുഷ്യനെയും സമൂഹത്തെയും പുതിയ സാധ്യതകളിലൂടെ അഭിസംബോധന ചെയ്യാനും പ്രാപ്തനാക്കുന്നു.

NFC കാർഡുകൾ തയ്യാറാക്കുന്നതിനും  മറ്റ് വിവരങ്ങൾക്കും  ബന്ധപ്പെടേണ്ട നമ്പർ+91 75928 88111