സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവരും ജോലിയ്ക്ക് പോയി സ്വയംപര്യാപ്ത നേടണമെന്ന് താൽപ്പര്യമുള്ളവരാണ് സ്ത്രീകൾ. പക്ഷേ വ്യക്തിപരവും കുടുംബപരവുമായ പല സാഹചര്യങ്ങളുടെയും സമ്മർദമൂലം അവർക്ക് ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ കഴിയുന്നില്ലായെന്നതാണ് വസ്തുത. എന്നാൽ കോവിഡ് മഹാമാരിയും അനുബന്ധമായി വന്ന ലോക്ക് ഡൗണും വനിതകൾക്ക് സ്വന്തം അഭിരുചിയ്ക്കനുസരിച്ച് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള സൂവർണ്ണാവസരമായി മാറി. പാൻഡമിക് പീരിയഡിൽ ലൈവായ ഓൺലൈൻ ഷോപ്പിംഗ് ഫീൽഡ് ഉപയോഗപ്പെടുത്തി സ്വയം  നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിൽപ്പന   നടത്താൻ അവർക്ക് സാധിച്ചു. ഇത് നല്ലൊരു വരുമാനം സ്ത്രീകൾക്ക് ഉണ്ടാക്കി കൊടുത്തു. പിന്നീട് എല്ലാവരും സാധാരണനിലയിലേക്ക് വന്നു തുടങ്ങി. പതിയെ ഇത്തരം സാധ്യതകളിൽ വനിത പ്രതിനിധ്യം  കുറഞ്ഞു. പലരും ഉള്ളിലേക്ക്  ഒതുങ്ങി പോയി. എന്നാൽ നല്ല  ആശയങ്ങളും കഴിവും കാര്യപ്രാപ്തിയും ആത്മവിശ്വാസമുള്ള ലോകത്തിന്റെ കരുത്താ വേണ്ട സ്ത്രീസമൂഹം പിറകിലേക്ക് പോകേണ്ടവരല്ല. അവർ എന്നും മുമ്പിൽ തന്നെ വേണം. സ്ത്രീശക്തി വെറും ഭംഗി വാക്ക് അല്ലെന്നു തെളിയിക്കാൻ വനിതകളെ ഒന്നടങ്കം പുതിയ ലക്ഷ്യങ്ങളിലേക്ക് വഴി നടത്താൻ സ്‌കൈബർടെക് സി.ഇ.ഒ. ശ്രീ.കെ.സുരേഷ് കുമാർ കണ്ടെത്തിയ പദ്ധതിയാണ് Vanitha jobs.com. ലോകത്തിന്റെ ഏത് കോണിലിരുന്നും സ്ത്രീകൾക്ക് ഈ ജോബ് പോർട്ടൽ ഉപയോഗിച്ച് തൊഴിലാവസരങ്ങൾ കണ്ടെത്താം. പൂർണ്ണമായും സ്ത്രീകൾ മാത്രമായുള്ള പോർട്ടാലാണിത്. ഉദ്യോഗാർത്ഥികൾ പോർട്ടലിൽ അപ് ലോഡ് ചെയ്യുന്ന ഡാറ്റയ്ക്ക് പൂർണ സുരക്ഷയാണ് സ്കൈബർടെക് ഉറപ്പ് നൽകുന്നത്. ഉദ്യോഗാർത്ഥിയുടെ അറിവോ സമ്മതമോയില്ലാതെ അതോടൊപ്പം തൊഴിലിനായി അപേക്ഷ കൊടുത്ത കമ്പനിയിൽ നിന്ന് ഔദ്യോഗികമായി ആവശ്യപ്പെടാതെയോ വ്യക്തിവിവരങ്ങൾ കൈമാറില്ല.

 മുൻ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചർ എം.എൽ.എയാണ് നവകേരളത്തിന്റെ സ്ത്രീ ശബ്ദമായ ജോബ് പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ജോബ് പോർട്ടലിൽ  റജിസ്ട്രാർ ചെയ്യുന്ന ഉദ്യോഗാർത്ഥിയോ തൊഴിൽ ദാതാവോ ഫീസോ മറ്റ് ചാർജുകളോന്നും നൽകേണ്ടതില്ല. എല്ലാവർക്കും എപ്പോഴും  സൗജന്യമായി ഉപയോഗിക്കാൻ ഓൺലൈൻ സംവിധാനമാണ് Vanithajobs.com. ഏത് വിഷയത്തിൽ അല്ലെങ്കിൽ മേഖലയിൽ ആണോ ജോലി തേടുന്ന ഉദ്യോഗാർത്ഥിയ്ക്ക് താൽപ്പര്യം അതിലേയ്ക്ക് കൈപ്പിടിച്ചു കൊണ്ടുപോകുന്ന അവസരങ്ങളുടെ ജാലകവും  സമത്വത്തിന്റെ പ്രതീകവുമാണ് Vanitha jobs.com. ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്തിരുന്ന്, ഇഷ്ടമുള്ള സമയത്ത് ചെയ്യാൻ സ്ത്രീകൾക്ക് അവസരമൊരുക്കുകയെന്ന മഹത്തായ ലക്ഷ്യത്തിലൂന്നി Vanitha jobs.com മൂന്നോട്ട് പോകുന്നു.



കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:7592888111