.


ലോകത്തിലെ ജനകീയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ഇൻസ്റ്റാഗ്രാം അവരുടെ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം വിപുലപ്പെടുത്തുന്നു. ഫ്രെബ്രുവരിയിലാണ് ഈ സംവിധാനം ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചത്. ബ്രോഡ് കാസ്റ്റ് ചാനലിന്റെ ഭാഗമായി ഫോളോവേഴ്സിനെയും സ്രഷ്ടാക്കളെയും ക്ഷണിക്കാനും അഭിപ്രായങ്ങൾ അയ്ക്കാനും പറ്റും.

ഇൻസ്റ്റ്ഗ്രാം അക്കൗണ്ടുകളിൽ  ക്രിയേറ്റർ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഫീച്ചർ കൂടുതൽ ഗുണം ചെയ്യുക. അവർക്ക് ഫോളോവേഴ്സിനു നേരിട്ട് ഫോട്ടോകൾ വിഡിയോ മെസേജ് എല്ലാം അയക്കാൻ കഴിയും. വോയിസ് മെസേജുകളും അയക്കാം. വിവിധ വിഷയങ്ങളിലും അഭിപ്രായ വോട്ടൊടുപ്പ് . നടത്താനുള്ള സൗകര്യവും ഉണ്ട്. എന്നാൽ ഫോളോവേഴ്സിന് പ്രതികരണത്തിനും വോട്ട് ചെയ്യാനും മാത്രമോ സാധിക്കുകയുള്ളൂ.

ബ്രോഡ്കാസ്റ്റ് സന്ദേശം പ്രവർത്തിപ്പിക്കുന്നത് 

ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ ബ്രോഡ്കാസ്റ്റ് കിട്ടിയാൽ ആ അക്കൗണ്ട് ഫോളോ ചെയ്യുന്നവർക്ക് ഒരു ചാനൽ റിക്വസ്റ്റ് മെസേജ് ലഭിക്കും. ഈ മെസേജ് ഇൻസ്‌റ്റഗ്രാം ഇൻ ബോക്സിൽ നേരിട്ടു അയ്ക്കാവുന്നതാണ്. എല്ലാ ഫോളോവേഴ്സിനും അറിയിപ്പ് നോട്ടിഫിക്കേഷൻ ബോക്സിൽ കിട്ടുന്നതാണ്.

ഫോളോവർമാർക്ക് ബ്രോഡ്കാസ്റ്റ് ചാനൽ നിന്ന് ഇഷ്ടാപ്രകാരം പുറത്തു കടക്കാം. ഗ്രൂപ്പിലെ കണ്ടന്റ് കാണുകയോ കാണാതിരിക്കുകയോ ചെയ്യാവുന്നതാണ്. ഓരോ ബ്രോഡ്കാസ്റ്റ് ചാനലിൽ നിന്നുള്ള നോട്ടിഫിക്കേഷൻ മെസേജുകൾ ഒഴിവാക്കണമെങ്കിൽ ഒഴിവാക്കാം. പ്രൊഫൈൽ സെറ്റിങ്സിൽ അതിനുസരിച്ച് ക്രമീകരണം ചെയ്യാം.

ബ്രോഡ്കാസ്റ്റ് ചാനലിൽ നിന്ന് ഏതെല്ലാളുകൾക്ക് നോട്ടിഫിക്കേഷൻ പോകണം എന്ന് ക്രിയേറ്റർമാർക്ക് തീരുമാനിക്കാം. സെറ്റിങ്സിൽ സ്ഥിരമായി 'കുറച്ചു പേർക്ക്  ' എന്നായിരിക്കും. ഇതു മാറ്റി എല്ലാവർക്കും എന്നാക്കാം. ചാനലുകളിൽ ഒന്നിൽ മാത്രം സൈൻ അപ്പ് ചെയ്തവർക്ക് നോട്ടിഫിക്കേഷൻ കിട്ടില്ല.

ബ്രോഡ്കാസ്റ്റിനൊപ്പം വരുന്ന മറ്റൊരു ഫീച്ചറാണ് കൊളാബാറേറ്റർ. ക്രിയേറ്റർമാരെ ബ്രോഡ്കാസ്റ്റിലേക്ക് ക്ഷണിച്ച് ഒരുമിച്ച് പ്രവർത്തിപ്പിക്കുന്ന സംവിധാനം. മറ്റ് ക്രിയേറ്റർമാരെ തങ്ങളുടെ പരിപാടികളിൽ പങ്കെടുപ്പിച്ച് പ്രസംഗിപ്പിക്കാനുള്ള അവസരവും ഇതിലുണ്ട്. പോഡ്കാസ്റ്റിൽ അതിഥിയായി എത്തുന്നത് പോലെയാണിത് ആഗോള തലത്തിൽ ലഭിക്കുന്ന സംവിധാനമാണിത്.

Image Source;Google