മറവിയെല്ലാവർക്കും കൂടെ പിറപ്പാണ് പ്രത്യേകിച്ച് മലയാളികൾക്ക്. എന്തെങ്കിലും സ്ഥാനം എവിടെയെങ്കിലും വെച്ച് മറക്കുന്നവരാണ് നമ്മൾ. അതാണ് നടൻ ഇന്നസെന്റ് മണിച്ചിത്രത്താഴ് സിനിമയിൽ പറയുന്ന ഡയലോഗ് താക്കോലെടുക്കാൻ.......(മുഖഭാവങ്ങൾ)ഇല്ല... ഇല്ല... താക്കോൽ എടുക്കാൻ മറന്നു മാടംമ്പിള്ളിയിലെ മേടപൂട്ടി താക്കോൽ മറന്നു...,  അത് ഇനി മറക്കില്ല, കാരണം മാടംമ്പിള്ളിയിലെ താക്കോലെന്നല്ല, ഏത് താക്കോൽ സംരക്ഷിക്കാൻ പുതിയ ഫീച്ചറുമായി ജിയോ എത്തി. ജിയോ ടാഗ് എന്നാണ് പേര്. നിലവിലുള്ള ആപ്പിൾ എയർ ടാഗിനോട് സമാനതയുള്ള ഈ ഉല്പന്നം വിവിധ വസ്തുക്കളുമായി ബന്ധിപ്പിക്കാവുന്നതും കാണാതായാൽ കണ്ടെത്തുന്നതിന് ഉപകരിക്കുന്നതുമാണ്.


നിത്യോപയോഗ വസ്തുക്കളായ ബാഗുകൾ പേഴ്സ് കീചെയിൻ തുടങ്ങിയ വ ജിയോ ടാഗുമായി ബന്ധിപ്പിക്കാം. ബ്ലുടുത്ത് ഉപകരണമായ ജിയോ ടാഗ് അതിവേഗം സാധാനങ്ങൾ ട്രാക്ക് ചെയ്ത കണ്ടെത്തും. വെള്ള നിറത്തിൽ ചതുരാകൃതിയിലാണ് നിർമ്മിതി. 9.5 ഗ്രാം ആണ് ഭാരം. ബാറ്ററി ലൈഫ് ഒരു വർഷത്തോളമാണെന്നാണ് കമ്പനി പറയുന്നത്. 20 മീറ്റർ കെട്ടിടങ്ങൾക്ക് ഉള്ളിലും പുറത്ത് 50 മീറ്റർ റേഞ്ച് ലഭിക്കും.


മറക്കാതിരിക്കാനും നഷ്ടപ്പെട്ടത് കണ്ടെത്താനും സഹായിയാണ്. ജിയോ ടാഗ് ബന്ധിപ്പിക്കുന്ന വസ്തുക്കൾ ഫോൺ വഴി അത് ഉപഭോക്താവിനെ അയ്ക്കും..

Image Source
;Google