സോഷ്യൽ മീഡിയകളിൽ വളരെ  പെട്ടെന്ന് വ്യക്തികൾ ആശയ വിനിമയം നടത്തുന്ന മാധ്യമമാണ് വാട്സാപ്പ് അത് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഗ്രൂപ്പുകളിലെ വീഡിയോ, ഫോട്ടോ, സന്ദേശങ്ങൾ എന്നിവ ഫോണിന്റെ ഡിവൈസ് മൈറിയിൽ സേവ് ആകുന്നത് കൊണ്ട് സ്പേസ് ഇല്ലാതാവുന്നു എന്നത്. ഇത് പരിഹാരിക്കാൻ ചെയ്യേണ്ടത്.


1- വാട്സാപ്പിലെ ഗ്രൂപ്പുകളിലെയും വ്യക്തികളുടെയും ചാറ്റിലെ ഓട്ടോ ഡൗൺലോഡ് ഓഫാക്കാം.


.വാട്സാപ്പ് തുറന്ന് ഡൗൺലോഡ് ഓപ്ഷൻ ഓഫ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചാറ്റിൽ ടാപ് ചെയ്യുക.

.പ്രൈഫൈൽ വിഭാഗത്തിലേക്ക് പോകുക.

. മീഡിയ വിസിബിലിറ്റി എന്ന ഓപ്ഷനിൽ ടാപ് ചെയ്യുക

. വാട്സാപ്പ് ഓട്ടോ ഡൗൺലോഡ് പ്രവർത്തനരഹിതമാക്കാനായി ' Off ' എന്ന് ഓപ്ഷൻ കാണാനാകും.

. മീഡിയ വിസിബിലിറ്റി ഫീച്ചർ ഓൺ ആകണമെങ്കിൽ നേരത്തെ ചെയ്ത അതേ പ്രക്രിയയിലൂടെ വന്ന 'Off' ന് പകരം On ടാപ് ചെയ്യുക


ഇത് ഓഫ് ചെയ്യുമ്പോൾ ചാറ്റുകളിൽ വേറെ വീഡിയോകളും ഫോട്ടോസ് ടാപ് ചെയ്ത് ഡൗൺലോഡ് ചെയ്യേണ്ടതായി വരും. അതുകൊണ്ട് ആവശ്യമില്ലാത്ത ഗ്രൂപ്പിൽ മാത്രം ഈ ഫീച്ചർ ഓഫാക്കുന്നതാണ് ഗുണകരം.


2- ആപ്പ് കാഷെയും ഡാറ്റയും മായ്ക്കുക. ഇത് നിങ്ങളുടെ ഫോണിലെ ആപ്പുകൾ സേവാക്കുന്ന താൽക്കാലിക ഫയലുകൾ ഇല്ലാതാക്കും. ഇത് ചെയ്യുന്ന രീതി ക്രമീകരണങ്ങൾ- ആപ്പുകൾ- ആപ്പ് മാനേജർ- എന്നിങ്ങനെയാണ്. ശേഷം കാഷെയും ഡാറ്റയും മായ്ച്ചു കളയേണ്ട ആപ്പ് തിരഞ്ഞെടുക്കുക. സേവ് ഓപ്ഷൻ ടാപ്പ് ചെയ്ത് കാഷെ മായ്ക്കുക. സേവ് ചെയ്ത് ക്ലിയർ ചെയ്യുക.


3- ക്ലൗഡ് സ്റ്റോറേജ് :ക്ലൗസ് സ്‌റ്റോറജ് സംവിധാനത്തിൽ ഫോട്ടോസും വീഡിയോസും നീക്കാം ചെയ്യുക. ഗൂഗിൾ ഡ്രൈവ്, ഐ ക്ലൗഡ്, ഡ്രോപ്പ് ബോക്സ് തുടങ്ങിയ ക്ലൗഡ് സ്‌റ്റോറേജ് സേവനങ്ങൾ താരതമ്യേന ചെറിയ വിലയ്ക്ക് ഒരുപാട് സ്‌റ്റോറജ് സ്പേസ് നൽകുമെന്ന് പറയുന്നു. ഫോണിൽ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഫോട്ടോ& വീഡിയോ എന്നിവ സംരംക്ഷിക്കാൻ ഈ സേവനം ഉപയോഗപ്പെടുത്താം.

4- ഫയൽ മാനേജർ ആപ്: നിങ്ങളുടെ ഫോണിൽ സ്പേസ് കളയുന്ന ഫയൽ കണ്ടെത്താൻ ഫയൽ മാനേജർ ആപ്പിന് സഹായിക്കാൻ പറ്റു. ഒട്ടനവധി ആപ്പുകൾ ഉണ്ട്. താൽപ്പര്യമുളളത് തിരഞ്ഞെടുക്കാം. സ്‌റ്റോറേജ് സ്പേസ് ഉള്ള ഫോൺ വാങ്ങുന്നത് നല്ലതാണ്.

5- ഫോട്ടോ കംപ്രഷൻ ആപ്പ്: ഫോട്ടോയുടെ വലുപ്പം കുറയ്ക്കാൻ കംപ്രഷൻ ആപ്പ് ഉപയാഗിക്കുന്നത് നല്ലതാണ്. ഫോട്ടോ ഭംഗി കളയാതെ സ്പേസ് ലാഭിക്കാൻ അതുകൊണ്ട് പറ്റും.

6- ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകൾ ഇല്ലാതാക്കുക. ഫോണിൽ ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകൾ കണ്ടെത്താനുള്ള ആപ്പു ഉണ്ട്.  ഇത് ഉപയോഗിച്ച് അവ കളഞ്ഞ് സ്പേസ് കണ്ടെത്താം.

7 ഫോൺ ബാക്ക് അപ്പ് ചെയ്യുക.

പതിവായി ഫോൺ ബാക്ക് ചെയ്യുന്നത് നല്ലതാണ്. പ്രധാന വിവരങ്ങൾനഷ്ടപ്പെട്ടു പോകാതിരിക്കാൻബാക്കപ്പ് നിർബന്ധമായും ചെയ്യണം.സ്റ്റോറേജിൽ നിന്ന്ഡാറ്റ ഡിലീറ്റ് ആയാലും ബാക്കപ്പിൽ നിന്ന്  പുനസ്ഥാപിക്കാം.

Image source;Google