അഡോബ് ഫോട്ടോഷോപ്പ് വഴി എഡിറ്റ് ചെയ്ത് മാസ്മരിക ചിത്രങ്ങൾ തയ്യാറാക്കുന്നത് നമുക്ക് അറിയാം. ഇനി ലെയറും ബ്ലെൻഡിങ്ങും ബ്രഷ് കളർ തിയറിയുമെന്നും നോക്കണ്ടാ. അഡോബി ഫോട്ടോഷോപ്പിന്റെ ക്രിയേറ്റീവ് ജനറേറ്റീവ് എ.ഐ. മോഡലായ ഫയർഫ്ലൈ വർക്കിന് എത്തും. കൊടുക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫോട്ടോകളിൽ വലിയ തോതിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എ.ഐ. ട്യൂളാണ് ഫയർഫ്ലൈ.


ഫോട്ടോഷോപ്പിൽ മിനിമം അറിവുള്ളവർക്കും പടങ്ങൾ ഉദ്ദേശിക്കുന്ന രീതിയ്ക്കനുസരിച്ച് എഡിറ്റ് ചെയ്യാം . ഈ എ.ഐ. ഉപയോഗിച്ച് ഫോട്ടോ റിയലസ്റ്റിക്, സർ റിയലിസ്റ്റിക് ഫോട്ടോസ് തയ്യാറാക്കാൻ ഉപയോക്താക്കളെ സാധിക്കും. ഫ്രീയിമിന്റെ വലിപ്പം കൂട്ടൽ കളർ ടോൺ മാറ്റാൻ ഇവയ്ക്കെല്ലാം എ.ഐ. സഹായം ഉണ്ടാവും.


ഫോട്ടോയുടെ പശ്ചാത്തലം മാറ്റാനായി ഇനി ലാസോ, സെലക്ഷൻ ടൂളുകളിൽ സമയം കളയേണ്ട. Adobe Creative Cloud - ആപ്പിന്റെ ഭാഗമായി ഫോട്ടോഷോപ്പ് എ.ഐ. ബീറ്റ് ഡൗൺലോഡ് ചെയ്യാം. ടൂൾ ഉപയോഗിക്കാൻ എളുപ്പമാണ്. ടൂൾ ബോക്സിൽ നോക്കി ജനറേറ്റീവ് ലയർ കണ്ടെത്തിയാൽ അതിലേക്ക് നിർദ്ദേശങ്ങൾ കൊടുക്കാൻ പ്രോംപ്റ്റ് ബോക്സ് ഉപയോഗിക്കാം. അതല്ലെങ്കിൽ ലാസോ ടൂളിൽ ഏരിയ സെലറ്റ് ചെയ്ത് ജനറേറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി. സ്രഷ്ട്ടിച്ച ചിത്രങ്ങൾ മികച്ചതാക്കാൻ വേറെ വേറെ ബ്ലെൻഡിങ് മോഡുകൾ വെച്ച് ചെക്ക് ചെയ്യാം. ലെയറുകൾ ഉപയോഗിച്ച് മാറ്റം വരുത്തുമ്പോൾ ചിത്രം അതിന്റെ എല്ലാ പ്രധാനത്തോടെയും നിലനിൽക്കും.


അതീവ പ്രധാനപ്പെട്ട ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ വേണ്ടി രൂപകൽപ്പന ചെയ്ത ടു ളാണിത്. ഡീപ് ലേണിങ് അൽഗോരിതങ്ങൾ  ചിത്രത്തതിലെ പിക്സലുകൾ ചുറ്റുമുള്ള പിക്സലുകളും ചേർന്ന് താരതമ്യം ചെയ്താണ് ഒരുമിച്ച് ചേർക്കൽ ചെയ്യുന്നത്. നല്ല ഭാവനയുള്ളവർക്ക് മാത്രമോ ഇത് പൂർത്തിയാക്കാൻ കഴിയു.

Image Source;Google