മെറ്റയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ഓൺലൈൻ തട്ടിപ്പുകർ
.
ലോകമെമ്പാടുമുള്ള നിരവധിയായാളുകൾ ഉപയോഗിക്കുന്നതും മെറ്റയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതുമായ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയവയിൽ നടക്കുന്ന തട്ടിപ്പുകൾ ഉപഭോക്താക്കളെ പോലെ മെറ്റയെയും മേധാവി സക്കർബർഗിനെയും വലിയ പ്രതിസന്ധിയിലാക്കുന്നു. ഓൺലൈൻ തട്ടിപ്പുകൾ അനവധിയാണ് ഓരോ പ്ലാറ്റുഫോമുകളിലും . നിരവധി പേർ ഇതിന് ഇരകളാക്കുന്നുണ്ട്. പ്രധാനമായും സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. മെറ്റ് പ്ലാറ്റ്ഫോമുകളാണ് തട്ടിപ്പുകളുടെ പ്രധാന ഇടമെന്ന് ഗാർഡിയൻ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതേ വർഷം യു.കെ യിലെ കുടുംബങ്ങൾക്ക് മൊത്തം 25 കോടി പൗണ്ടിന്റെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ രൂപ 2625 കോടിയോളം വരും ഈ തുക. തട്ടിപ്പുകൾ തടയുന്നതിൽ മെറ്റ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരങ്ങൾ. യു.കെ.യിൽ മാത്രം ഏഴ് മിനിറ്റിൽ ഒരാൾ എന്ന കണക്കിൽ തട്ടിപ്പിന് ആളുകൾ ഇരയാവുന്നുണ്ടെന്ന് ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.
തട്ടിപ്പുകാരെ തടയുന്നതിൽ മാത്രമല്ല. പ്ലാറ്റ്ഫോമിൽ നിന്ന് മാറ്റി നിർത്തുന്നതിലും മെറ്റ പരാജയമാണ്. തട്ടിപ്പുകാരുടെ സന്ദേശമാണെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലായാലും മെറ്റയെ അറിയിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഇരകൾ പറഞ്ഞു.