ഐഫോൺ ഉപഭോക്താക്കൾക്ക് ഗൂഗിൾ ക്രോമിൽ പുതിയ സൗകര്യങ്ങൾ. ഐ.ഒ.എസ് ഫീച്ചറിൽ ഇനി ക്യാമറ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ കണ്ടെത്താം. കൂടുതൽ മെച്ചപ്പെട്ട  ട്രാൻസിലേഷൻ , കലണ്ടർ ഇവന്റുകൾ വേഗത്തിൽ തയാറാക്കാനുള്ള സൗകര്യം..

പുതിയ ഗൂഗിൾ ക്രോം ഐ.ഒ.എസിൽ ബ്രൗസ് ചെയ്യുമ്പോൾ തന്നെ മിനി ഗൂഗിൾ മാപ്പ് തുറക്കാൻ കഴിയും. ലൊക്കേഷൻ അറിയാൻ വേണ്ടി പ്രത്യേക ആപ്പ് തുറക്കേണ്ടതില്ല. എ.ഐ. ടൂൾ ഉപയോഗിച്ച് വെബ് സൈറ്റിലെ അഡ്രസ്സുകൾ തിരിച്ചറിയാം; മിനി മാപ്പിലും  പരിശോധിക്കാൻ പറ്റുന്ന തരത്തിൽ ലഭ്യമാക്കും.

ഗൂഗിൾ ക്രോം ഐ.ഒ.എസിലെ ക്യാമറ വെബ് പ്രവർത്തിക്കുന്നത് ഗൂഗിൾ ലെൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. അന്വേഷിക്കേണ്ട വസ്തുവിന്റെ ഫോട്ടോ ബ്രൗസറിൽ നിന്ന് നേരിട്ട് ക്യാമറയിലൂടെ പകർത്താം. തിരഞ്ഞ വസ്തുവിനോട് സാദ്യശ്യമുള്ളവ റിസൽട്ടിൽ സ്ക്രീനിൽ കാണാനാവും. ഐഫോൺ ഗാലറിയിൽ നിന്ന് നേരിട്ട് ഫോട്ടോസ് തിരഞ്ഞുപിടിക്കാനുള്ള സൗകര്യം വൈകാതെ എത്തുമെന്ന് ഗൂഗിൾ അധികൃതർ പറഞ്ഞു.

ലൊക്കേഷനുസരിച്ചുള്ള ട്രാൻസ്ലേഷൻ സിസ്റ്റം ക്രോം ഐ.ഒ എസിൽ ലഭ്യമാണ്. സമയം, ലൊക്കേഷൻ, ഇവന്റ് തുടങ്ങിയ വിവരങ്ങൾ ചേർത്ത് എളുപ്പത്തിൽ കലണ്ടർ ഇവന്റുകൾ ബ്രൗസറിൽ തന്നെ നേരിട്ട് നിർമിക്കാം.

പുതിയതായി കടന്നുവരുന്ന മാറ്റങ്ങൾ ഗൂഗിൾ ക്രോമിനെ ആപ്പിളിന്റെ സ്ഥാരി വെബ് ബ്രൗസറിന് ഒത്ത എതിരാളിയാക്കുകയാണ്..

Image Source;Google