ഒരു സ്മാർട് ഫോണിൽ ഓരേ സമയം ഒന്നിൽ കൂടുതൽ വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്. വാട്സ്ആപ് മൾട്ടി- അക്കൗണ്ട് സ്പ്പോർട്ട് ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വേണ്ടിയാണ് തയ്യാറാക്കുന്നത്.


ഉപയോക്താവിന്റെ ഇഷ്ടപ്രകാരം വാട്സാപ്പ് അക്കൗണ്ടുകൾ പരസ്പരം മാറ്റാൻ പറ്റുന്നവിധമാണ് ഫീച്ചറിലെ ക്രമീകരണം. വ്യക്തിപരവും ഔദ്യോഗിക ചാറ്റുകൾ, ഇടപെടലുകൾ പിന്നെ ഗ്രൂപ്പുകൾ   ഒന്നും കൂടി ചേരാത്ത രീതിയിലായിരിക്കും ഫീച്ചർ കൊണ്ടുവരുന്നത്.

ബീറ്റാ ടെസ്റ്റർ വേർഷനിലാണ് ആദ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. നിലവിൽ സമാന്തര സംവിധാനത്തിൽ ഒരേ ഫോണിൽ വേറെ വാട്സ് അപ്പുകൾ നമ്പറുക ഉപയോഗിക്കുന്നുണ്ട്. സുരക്ഷ ഭീഷണിയടക്കമുള്ള കാര്യങ്ങൾ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്.

Image Source;Google