നിയമവിരുദ്ധമായി ടെലികോം ഉപകരണങ്ങൾ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് തടയാൻ കസ്റ്റംസിന് നിർദ്ദേശം.
ടെലികോം ഉപകരണങ്ങൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്നത് തടയാൻ പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി ടെലികോം വകുപ്പ്. നോൺ ട്രസ്റ്റഡ് വിഭാഗത്തിലെ ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിയെക്കുറിച്ച് പരിശോധന നടത്താനാണ് വകുപ്പ് പറഞ്ഞത്. ചില കമ്പനികളുടെ ഉൽപ്പന്നങ്ങൾ പ്രൊഡക്റ്റ് കോഡ് മാറ്റി ഇന്ത്യയിൽ വരുന്നണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് കണക്കിലെടുത്താണ് നടപടി. വിലക്കിയിട്ടുള്ള ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി നെറ്റ് വർക്ക് സുരക്ഷയെ ബാധിക്കുമെന്നും സർക്കാർ വരുമാനത്തിൽ നഷ്ടമുണ്ടാകുമെന്ന് അധികൃതർ പറയുന്നു.
മാൽവെയർ അടക്കമുള്ള ടെലികോം ഉപകരണങ്ങൾ പ്രൊഡ്കറ്റ് കോഡ് തിരുത്തിയ ഉപകരണങ്ങളുടെ വരവോടെ രാജ്യത്ത് വരും. ഇത് എല്ലാ നെറ്റ് വർക്കിനെയും കാര്യമായി ബാധിക്കാൻ സാധ്യത കാണുന്നു. ഇളവുള്ള ഇറക്കുമതി ഉത്പന്നങ്ങളുടെ പ്രൊഡക്റ്റ് കോഡ് ഉപയോഗിച്ച് മറ്റ് വസ്തുക്കൾ എത്തുന്നത് സർക്കാരിന് നികുതിയിനത്തിൽ ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുത്തുകയാണ്. അതിനാൽ രാജ്യസുരക്ഷയടക്കം പരിഗണിച്ച് ടെലികോം വകുപ്പ് കസ്റ്റംസിന്റെ സഹായത്താൽ പരിശോധന കർശനമാക്കുന്നത്. (പി.എൽ.ഐ) പ്രൊഡക്റ്റ് ലിങ്ക്ഡ് ഇൻസെന്റ്റീവ്സ് സ്ക്രീം വഴി ഭാരതത്തിലെത്തുന്ന ഉൽപ്പന്നങ്ങളുടെ മറ പിടിച്ചാണ് അനുമതിയില്ലാത്ത കുറഞ്ഞ വിലയുള്ള ഉപകരണങ്ങൾ ഇന്ത്യയിലെത്തുന്നത്. ഇത്തരം ലഭ്യ നിയമനുമതിയോടെ രാജ്യത്ത് വരുന്ന ഉപകരണങ്ങളുടെ വിപണത്തിൽ വെല്ലുവിളിയാണ്. പ്രൊഡക്റ്റ് തിരുത്തൽ പരിശോധനയടക്കം കർശന പരിശോധന ശേഷമാണ് ടെലികോ ഉപകരണങ്ങൾ ഇനി രാജ്യത്ത് എത്തുകയുള്ളൂ.
Image Source;Google