ട്വിറ്റർ സ്ഥാപകൻ ഇലോൺ മാസ്ക്കിന്റെ ബഹിരാകാശ പര്യവേക്ഷണ കമ്പനിയിൽ ഈയടുത്ത് ജോലിയിൽ പ്രവേശിച്ച ജീവനക്കാരനെ ലോകം ഒന്നടങ്കം ശ്രദ്ധിച്ചു. കേവലം 14 വയസ്സ് ഉള്ള കൈറൻ ക്വാസി എന്ന ബാലനാണ് സോഫ്റ്റ് വെയർ എഞ്ചിനീയറായി സ്പേസ് എക്സിൽ എത്തിയത്. കമ്പനിയിലെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയർ ക്വാസി, സാന്റാ ക്ലാറ സർവകലാശാലയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാധാരിയാണ്.


ജനങ്ങൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളായ ദി ബിഗ് ബാങ് തിയറി, യങ് ഷെൽഡൻ എന്നതിലൂടെ സകലരുടെയും ശ്രദ്ധപിടിച്ചുപറ്റിയ ഷെൽഡൻ കൂപ്പർ കഥാപാത്രത്തോടാണ് ലോകം ഒന്നടങ്കം ക്വാസിയെ വിലയിരുത്തുന്നത്. ആ കഥാപത്രത്തോട് നല്ലത് പോലെ സമാനമാണ് ക്വാസിയുടെ ജീവിതം. പരമ്പരയിൽ 11-ാം വയസ്സിൽ കോളേജ് അഡ്മിഷൻ നേടുന്ന ഷെൽഡൻ കൂപ്പറിനെ പോലെ 14-ാം വയസിലാണ് ക്വാസി ബിരുദം കരസ്ഥമാക്കിയത്.

സ്വന്തം ലിങ്ക്ഡ് ഇൻ അക്കൗണ്ടി ലൂടെ ജോലി ലഭിച്ച വിവരം ക്വാസി വ്യക്തമാക്കി. തന്റെ കഴിവിനും പക്വതയ്ക്കും തന്റെ പ്രായം ഏകപക്ഷീയവും കാലഹരണപ്പെട്ടതുമായ മാനദണ്ഡമായി കണക്കാക്കാത്ത അപൂർവ്വം ചില കമ്പനികളിലെന്നാണ് സ്പേസ് എക്സ് എന്ന് ക്വാസി വ്യക്തമാക്കുന്നു.

നന്നേ ചെറുപ്പത്തിൽ കൃത്യമായി പറഞ്ഞാൽ രണ്ട് വയസ്സിൽ. വരികൾ പൂർണ്ണമായി പറഞ്ഞതു മുതലാണ് കൈറൻ ക്വാസിയുടെ അപൂർവ്വ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അങ്ങോട് എല്ലാവരും അത്ഭുതത്തോടെയാണ് ക്വാസിയുടെ ജീവിതത്തെ നോക്കി കണ്ടത്. കിന്റർഗാർട്ടനിൽ പോവുന്ന സമയത്ത് റേഡിയോയിൽ കേൾക്കുന്ന വാർത്തകൾ അവിടെയെത്തി കൂട്ടി കൾക്കും ടീച്ചർമാർക്കും പറഞ്ഞു കൊടുക്കുമെന്ന് ലോസ് ആഞ്ജലീസ് റിപ്പോർട്ട്.

 ഒൻപത് വയസ്സിൽ തന്റെ പ്രദേശിക സ്കൂൾ പഠിപ്പിന് പറ്റിയതല്ലായ ന്ന് മനസ്സിലാക്കി കാലിഫോർണിയയിലെ ലാസ് പോസിറ്റാസ് കമ്മ്യുണിറ്റി കോളേജിൽ പഠനം തുടർന്നു. എ.ഐ. റിസർച്ച് ഫെലോ പ്രോഗ്രാമിൽ ഇന്റേൺഷിപ്പുമായി ക്വാസി സാന്താക്ലാര സർവകലാശാലയിൽ 2019 -ൽ ചേർന്നു. കോളേജ് വിദ്യാർത്ഥികൾ ക്ലാസ് എടുക്കുകയും ചെയ്തു. പതിനാലാം വയസ്സിൽ കമ്പ്യൂട്ടർ സയൻസിൽ, എഞ്ചീനിയറിങ്ങിലും ബിരുദവും കരസ്ഥമാക്കി. സുതാര്യവും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതും രസകരവുമായ അഭിമുഖ പ്രക്രിയയ്ക്ക് സ്പേസ് എക്സ്-ലെ ടീമിന് വളരെ നന്ദി. Space x-ലെ തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ച് ക്വാസി പറഞ്ഞു. പ്രായ ഒരു സംഖ്യ മാത്രമാണ്, നിങ്ങൾക്ക് ഒരു സ്വപ്നം ഉണ്ടെങ്കിൽ അത് നേടണമെന്ന ആഗ്രഹം ശക്തമാണെങ്കിൽ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിയ്ക്കും അതിനെ തടയാൻ കഴിയില്ല. അതിനുള്ള സാക്ഷ്യപത്രമാണ് കൈറൻ ക്വാസിയുടെ ജീവിതം.

Image Source ;Google