അതീവ താൽപ്പര്യത്തോടെ വാങ്ങിയ സ്മാർട് ഫോൺ ഉപയോഗിക്കുന്നതിനും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.


1-പുതിയ ഫോൺ ഓണാക്കുമ്പോൾ കമ്പനിയുടെ ലോഗോയും മറ്റും ആദ്യമേ ദൃശ്യമാക്കും. ഭാഷയും സ്ഥലം സജീമാക്കാൻ ഓൺ- സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക.

2- ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ, അതിലൂടെ പുതിയ ഫോണിൽ സൈൻ ഇൻ ചെയ്യാം. അക്കൗണ്ട് ഇല്ലെങ്കിൽ ഒരെണ്ണം സൃഷ്ടിക്കണം.

.

* സൈൻ ഇൻ ചെയ്യുക.

* ക്രിയേറ്റ് അക്കൗണ്ട് എന്നതിൽ ടാപ് ചെയ്യുക

* പേര് ഇ-മെയിൽ വിലാസം എന്നിവ നൽകുക

* ഫോൺ നമ്പരും റിക്കവറി മെയിലും നൽകുക

* ടേംസ് ആൻഡ് പോളിസി വായിച്ച ശേഷം എഗ്രീ ചെയ്യുക

* വേരിഫൈ ചെയ്ത ശേഷം പ്രവേശിക്കാം.


ഗൂഗിൾ അക്കൗണ്ട് തയ്യാറാക്കി കഴിഞ്ഞാൽ പുതിയ ഫോണിൽ ജി മെയിൽ, ഗൂഗിൾ മാപ്സ്, പ്ലേസ്‌റ്റോർ എന്നിങ്ങനെയുള്ള സേവനങ്ങൾ ഉപയോഗിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡും ചെയ്യാം. കോൺടാക്റ്റുകൾ, കലണ്ടർ, മറ്റ് ഡാറ്റ എന്നിവയെല്ലാം ശേഖരിക്കാം. ഒപ്പം നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലോ മോഷ്ടിക്കപ്പെട്ടാലോ അത് കണ്ടെത്താൻ ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് എന്ന സേവനം ഉപയോഗപ്പെടുത്താം.


ഫോണിന്റെ സോഫ്റ്റ്‌ വെയർ അപ്ഡേറ്റ് ചെയ്യുക: നിങ്ങൾക്ക് ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളും വിവിധ ബഗുകളും പരിഹാരിക്കാം.

ഡാറ്റാ കൈമാറാം: പഴയ ഫോണിൽ നിന്ന് നിങ്ങളുടെ കോൺടാക്റ്റുകളും ഫോട്ടോകളും മറ്റ് ഡാറ്റയും കൈമാറുക. യു എസ് ബി കേബിൾ, ക്ലൗഡ് സേവനം അല്ലെങ്കിൽ ബ്ലൂടുത്ത് കണക്ഷൻ എന്നിങ്ങനെയുള്ള സാധ്യതകൾ ഡാറ്റാ കൈമാറ്റത്തിന് ഉപയോഗിക്കാം.


ആവശ്യമുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം; ഗൂഗിൾ പ്ലേ സ്റ്റോറിലും ഐ.ഒ.എസിലും ആപ്പുകൾ നിരവധി ലഭ്യമാണ് അതിൽ താൽപ്പര്യത്തിനനുസരിച്ച് ആപ്പുകൾ ഡൗൺലോഡ് ചെയ്യാം.


ഫോണിന്റെ സുരക്ഷ ഫീച്ചറുകൾ സജ്‌ജീകരിക്കുക. ഒരു സ്ക്രീൻ പാസ് കോഡ് തയ്യാറാക്കുക. ഫ്രിംഗർ പ്രിന്റ് അല്ലെങ്കിൽ ഫെയ്സ് റെകഗ്നീഷൻ പ്രവർത്തനക്ഷമമാക്കുക. ഇതാണ് ഇതിൽ വേണ്ടത്.


ഫോണിലെ ക്രമീകരണങ്ങൾ ഇഷ്ടാനുസരണം: ഹോം സ്ക്രീൻ നോട്ടിഫിക്കേഷൻ ക്രമീകരണങ്ങൾ, സ്വകാര്യത ക്രമീകരണങ്ങൾ എന്നിവ ഇതിൽ പെടും.


ഡാറ്റ പതിവായി ബാക്കപ്പ് ചെയ്യുക: ഫോൺ നഷ്ടപ്പെടുകയോ മോഷണം പോയാലോ ഡാറ്റ് സംരക്ഷിക്കാൻ ഇത് സഹായിക്കും.

Image Source;Google