സർക്കാർ സേവനങ്ങൾ ലഭിക്കാൻ കാലതാമസമില്ലാതെ നേടാം. ആവശ്യങ്ങൾ നിറവേറ്റാൻ ഓഫീസുകളിൽ നിന്ന് ഓഫീസുകളിലേക്ക് പായേണ്ട. സ്മാർട്ട് ഫോണിൽ ഉമാങ്-(UMANG) ജൻ സമർഥ്(JANSAMARTH) യുടിഎസ്(UTS) ആഭ (ABHA), ഇ ഹെൽത്ത്( E-HEALTH) ഡിജിലോക്കർ(DIGILOCKER) ആപ്ലിക്കേഷനുകൾ വഴി നടത്തിയെടുക്കാം.


ഉമാങ്-


കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന സേവനങ്ങളുടെ ഇന്റഗ്രേറ്റഡ് പോർട്ടലാണ് 'ഉമാങ് '. 13 ഭാഷകളിൽ മലയാളത്തിലടക്കം ലഭ്യമാണ്. പ്രോവിഡന്റ് ഫണ്ട്, പാൻ കാർഡ്, ആധാർ കാർഡ്, ഡിജിലോക്കർ, ഭാരത് ബിൽ പേയ്മെന്റ്, ദേശീയ സ്കോളർഷിപ്പ് പോർട്ടൽ, ജൻ ഔഷധികേന്ദ്രങ്ങളുടെ വിവരങ്ങൾ, ഇലക്ട്രിസിറ്റി, പാചകവാതകം, കൃഷി ഇൻഷുറൻസ്, കാലാവസ്ഥാ നിരീക്ഷണം. ഇൻകം ടാക്സ്, ഗതാഗതവകുപ്പ്, നാഷണൽ ഡിജിറ്റൽ ലൈബ്രറി എന്നിവയടക്കം 1500 ലധികം സേവനങ്ങൾക്ക് ഇത് ഉപയോഗിക്കാം.


ജൻസമർഥ്

വിദ്യാഭ്യാസം, കൃഷി, ബിസിനസ് എന്നിവയ്ക്കു കേന്ദ്ര സർക്കാർ സബ്സിഡിയോടെ വായ്പ ലഭിക്കാനുള്ള ഏകജാലക പദ്ധതിയാണ്. കേന്ദ്ര സർക്കാർ വകുപ്പുകളുടെ 13 ലോണുകളുടെ അപേക്ഷ ഇതുവഴി സമർപ്പിക്കാം. നാല് കാറ്റഗറികളിലായാണു ലോൺ ലഭിക്കുക. വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം ലഭിക്കുന്ന മുദ്ര ലോണിന് അപേക്ഷ നൽകേണ്ടതും ജൻസമർഥ് ആപ്പിലാണ്.


യു.ടി.എസ്.

റിസർവേഷൻ ഒഴിച്ചുള്ള ടിക്കറ്റ്‌ ബുക്കിംഗ് സൗകര്യങ്ങൾ ഉള്ള റെയിൽവേയുടെ ആപ്പാണ് 'യു.ടി.എസ്. ഓൺ മൊബൈൽ 'ഇതിലൂടെ സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും സീസൺ ടിക്കറ്റും എടുക്കാം. സ്‌റ്റേഷനിലെത്തിയ ശേഷം യു ടി എസ് ആപ്പിലെ' ക്യൂആർ ബുക്കിങ് ' ഓപ്ഷൻ ഉപയോഗിച്ച് ഏത് ടിക്കറ്റാണ് വേണ്ടതെന്ന് ആപ്പിൽ സിലക്ട് ചെയ്യണം.എന്നിട്ട് സ്‌റ്റേഷനിൽ ടിക്കറ്റ് കൗണ്ടർ സമീപത്തു പതിപ്പിച്ച ക്യൂആർകോഡ് സ്കാൻ ചെയ്യാം. നിങ്ങൾ എവിടെ നിന്നാണോ സ്കാൻ ചെയ്യുന്നത് അവിടെ നിന്നുള്ള ടിക്കറ്റ് ലഭിക്കും. കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കുമ്പോൾ കൊടുക്കുന്ന അതേ ചാർജ് തന്നെയാണ് ഇതിനുള്ളത്. ആപ്പിലെ റെയിൽ വോലറ്റിൽ പണം നിക്ഷേപിച്ചോ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ പേയ്മെന്റ് വോലറ്റുകൾ എന്നിവയിലൂടെയെല്ലാം പണം അടയ്ക്കാം. വോലിറ്റിൽ നിക്ഷേപിക്കുന്ന പണത്തിന് 3% ബോണസ് ലഭിക്കും.

ട്രെയിനിൽ ചെക്കിംഗ് സമയത്ത്‌ ഫോണിലെ ടിക്കറ്റ് കാണിച്ചാൽ മതി. പേപ്പർ ടിക്കറ്റ് വേണ്ടവർക്ക് ടിക്കറ്റിന്റെ നമ്പർ നൽകി സ്‌റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിലൂടെ സൗജന്യമായി പ്രിന്റ് എടുക്കാം.


ആഭ

രാജ്യത്തെ എല്ലാ പൗരന്മരുടെയും സമ്പൂർണ്ണ ആരോഗ്യവിവരങ്ങൾ സംരക്ഷിക്കാൻ ഭാരത സർക്കാർ നടപ്പിലാക്കുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ പരിഷ്കരിച്ച ആപ്പ് ആണ് ആഭ. ഇതിൽ റജിസ്ട്രാർ ചെയ്യുന്നവർക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ ലഭിക്കും. ലാബ് റിപ്പോർട്ടുകൾ, ഡോക്ടർ കൊടുക്കുന്ന കുറിപ്പടി. വ്യക്തിയുടെ മെഡിക്കൽ റിപ്പോർട്ട്, മുൻപ് നടത്തിയ ചികിത്സയുടെ വിവരങ്ങൾ, ആശുപത്രികളിലെ ബില്ലുകൾ അടയ്ക്കുന്നത്. വാക്സിനേഷൻ തുടങ്ങിയ വിവരങ്ങൾ ആപ്പിൽ നിന്ന് ലഭിക്കും. ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഈ ഹെൽത്ത് ഐഡിയായിരിക്കും പ്രധാനമായി പരിശോധക്കുക.


ഇ-ഹെൽത്ത്

ആരോഗ്യരംഗത്തെ ആശുപത്രി സംവിധാനത്തിന്റെ താഴെത്തട്ടിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ഇ - ഹെൽത്ത് സംവിധാനമുള്ള ആശുപത്രികളിൽ ഓൺലൈൻ ബുക്കിങ് വഴി നിശ്ചിത ദിവസവും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒപി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവ പ്രിന്റ് ചെയ്യാനും വ്യക്തിയ്ക്കു ലഭിച്ച തിരിച്ചറിയൽ നമ്പർ പാസ് വേഡ് എന്നിവയെല്ലാം ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്താൽ. റഫറൽ ആണെങ്കിൽ ആ  വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തിരഞ്ഞെടുക്കുക. ശേഷം അപ്പോയ്മെന്റ് വേണ്ട തീയ്യതി തിരഞ്ഞെടുക്കുമ്പോൾ അന്നേ ദിവസത്തേയ്ക്ക് ടോക്കണുകൾ ദൃശ്യമാകും. നിങ്ങൾക്ക് പറ്റുന്ന സമയത്തു ടോക്കൺ എടുക്കാം. സംശയങ്ങൾക്ക് ദിശ:104,1056,0471 2552056,2551056 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇപ്പോൾ www.ehealth. Kerala.gov.in വെബ്സൈറ്റ് സംവിധാന മാണുള്ളത്.


ഡിജിലോക്കർ


സർക്കാരിൽ നിന്ന് വ്യക്തികൾക്ക് ലഭിക്കുന്ന ഔദ്യോഗിക രേഖകൾ ഡിജിറ്റലായി ഫോണിൽ സൂക്ഷിക്കാനുള്ള മാർഗമാണ് ഡിജിലോ ക്കർ. ആധാറുമായി ലിങ്ക് ചെയ്ത എല്ലാ സർക്കാർ രേഖകളിലെയും വിലാസം എളുപ്പത്തിൽ മാറ്റാൻ കഴിയുന്ന ഫീച്ചർ വൈകാതെ ഡിജിലോക്കറിലെത്തും. ആധാർ, റേഷൻ കാർഡ്, പാൻ കാർഡ്, കോവിഡ് സർട്ടിഫിക്കറ്റ്, സ്കൂൾ / സർവകലാശാല മാർക്ക് ലിസ്റ്റുകൾ. ഡ്രൈവിങ് ലൈസൻസ്, ജാതി സർട്ടിഫിക്കറ്റ് അടക്കം ഇതിലൂടെ ഡിജിറ്റലായി ലഭ്യമാകുന്നതാണ്. തിരിച്ചറിയാൽ ആവശ്യത്തിനായി ഇവ കാണിക്കാനും സാധിക്കും. രേഖകൾ പ്രിന്റഡ് എടുത്ത് കൊണ്ടു നടക്കുന്നത് ഒഴിവാക്കാം.


പൊതുവായ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* പ്ലേ സ്‌റ്റോർ അടക്കമുള്ള അംഗീകൃത ആപ് സ്റ്റോറുകളിൽ നിന്നും മാത്രം ആപ് ഇൻസ്റ്റാൾ ചെയ്യുക.

* സേവനത്തിനു പണം അടയ്ക്കുന്നതിനു മുൻപ് നൽകിയിരിക്കുന്ന വിവരങ്ങൾ, സേവനങ്ങൾ എന്നിവ കൃത്യമാണോയെന്ന് ഉറപ്പാക്കാം.

* ആപ്പിൽ റജിസ്ട്രേഷനു നൽകുന്ന ഫോൺ നമ്പർ, മെയിൽ ഐ.ഡി എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക.

* ഒടിപി, പാസ്‌വേഡ് , യൂസർനെയിം എന്നിവ ഷെയർ ചെയ്തിരിക്കുക.

* പബ്ലിക് വൈഫൈ, നെറ്റ് വേഗം കുറഞ്ഞ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് ഈ സേവനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.,

Image Source ;Google