സോഫ്റ്റ് വെയർ നിർമ്മാണത്തെക്കുറിച്ച് പ്രാഥമിക വിവരം പോലുമില്ലാത്ത വ്യക്തികൾകളെ അതിന് പ്രാപ്തരാക്കുന്ന സംവിധാനമാണ് ലോ- കോഡ്/നോ- കോഡ്. ഡ്രാഗ് ആൻഡ് ഡ്രോപ്പ് ഉപയോഗിച്ച് ആപ്ലിക്കേഷനുകളുടെ ഉപയോഗവും നിർമ്മാണവും സാധിക്കും.


ഒരു വരി പോലും കോഡ് എഴുതാതെ ആപ്ലിക്കേഷനുകൾ വളർത്തിയെടുക്കാം. നോ- കോഡ്: കോഡിങ് പോഗ്രാമിങ് ഭാഷകളിൽ പരിജ്ഞാനമില്ലെങ്കിലും ആപ്പിക്കേഷനുകൾ ഡീസൈയിനും ചെയ്യാം.


ലോ- കോഡ് സംവിധാനം

ദ്യശ്യത്തെ അടിസ്ഥാനമാക്കിയ യൂസർ ഇന്റർഫേസിലൂടെ പൂർണ്ണതോതിൽ പ്രവർത്തനക്ഷമമായ ആപ്പിക്കേഷനുകൾ രൂപകൽപ്പന ചെയ്യാം. താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള ആപ്ലിക്കേഷൻ നിർമിക്കാൻ അധിക കോഡിങ് ചിലപ്പോൾ വേണ്ടി വരും. അതിനാൽ ലോ- കോഡ് പ്ലാറ്റ്ഫോമിൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നതിന് നന്നായി കമ്പ്യൂട്ടർ ഉപയോഗിക്കാനും കോഡിങ് പരിജ്ഞാനവും ആവശ്യമാണ്.


ഒരു ആപ്ലിക്കേഷൻ ഡീസൈയിൻ ചെയ്യുന്നുണ്ടെങ്കിൽ അത്  ആവശ്യത്തിന് യോജിച്ചതാണോ എന്ന് നോക്കിയാണ് ആ പ്ലാറ്റ് ഫോം ലോ കോഡ് അല്ലെങ്കിൽ നോ കോഡ് എന്ന് പറയുന്നത്. സാധാരണയായി നോ- കോഡ് ആണ് ചെറിയ തോതിലുള്ള കാര്യങ്ങൾ ഉപയോഗിക്കാൻ പറ്റുന്ന ആപ്പുകൾക്കായി പ്രയോഗിക്കുന്നത്. അതെ ഘട്ടത്തിൽ തന്നെ ചിലപ്പോൾ ലോ- കോഡും ചെയ്യാം.


കോർസിസ്റ്റത്തിന്റെ പ്രധാന പ്രക്രികൾ ചെയ്യുന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഇന്റഗ്രേഷൻ തുടങ്ങിയ ആപ്പുകൾ തയ്യാറാക്കാൻ ലോ- കോഡ് അത്യാവശ്യവുമാണ്. ഡ്രാഗ് ആൻഡ് ഡ്രോപ്പ് ക്യാൻവാസ് ഉപയോഗിച്ചാണ് നോ- കോഡ് ഡവലപ്മെന്റ് ചെയ്യുന്ന ആപ്പുകൾ നിർമ്മിച്ചത്. ഈ പ്രക്രിയകളിലൂടെ നിർമ്മിക്കുന്ന ആപ്പുകൾ സമ്പൂർണ്ണമായി താൽപ്പര്യങ്ങൾക്കനുസ്യതമാക്കുന്നതിൽ പരിമിതകളുണ്ട്. അതുകൊണ്ട് തന്നെ ലോ- കോഡ് ആപ്ലിക്കേഷൻ ഡവലപ്മെന്റ്  പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുന്നത് ഉപഭോക്തക്കൾക്ക് ഗുണകരവും സഹായകരവുമാണ്.


1_ലോ- കോഡ്/നോ കോഡ് പ്ലാറ്റ്ഫോമുകൾക്ക് ആപ്പുകളുടെ നിർമ്മാണ ചെലവ് ഗണ്യമായി കുറയ്ക്കാം.

2- ആവശ്യങ്ങൾക്ക് വേണ്ടി വിദഗ്ദ്ധരുടെ സഹായം തോടേണ്ട.

3- പെട്ടെന്ന് ആപ്ലിക്കേഷൻ നിർമ്മിക്കാം.

4- കോഡ്/നോ- കോഡ് ഡവലപ്മെന്റ് പ്ലാറ്റുഫോമുകൾ ആപ്ലിക്കേഷന്റെ നിരന്തരം ചെയ്യേണ്ട അപ്ഡേറ്റും ചെക്കിങ് വേഗത്തിലാക്കുന്നു.

5- ലോ കോഡ്/നോ- കോഡ് പ്ലാറ്റ് ഫോമിലൂടെ സാധാരണക്കാരായ ഡവലപ്പർമാർ ധാരാളം ഉണ്ടാക്കുന്നു.

6- പ്രൊഫഷണൽ ഡവലപ്പർമാർക്ക് ലോ കോഡും/നോ- കോഡും വളരെയധികം സഹായകരമാണ്. വരിവരിയായി കോഡ് എഴുതേണ്ടതുകൊണ്ട് പെട്ടെന്ന് ആപ്ലിക്കേഷനുകൾ നിർമ്മിക്കാം.

തുടങ്ങിയവയാണ് ലോ കോഡിന്റെയും ഡോ. കോഡിന്റെയും പ്രത്യേകതകൾ.

Image Source;Google