സ്മാർട് ഫോണുകൾ ഉപയോഗിക്കുമ്പോൾ വരുന്ന പോപ് അപ് പരസ്യങ്ങൾ പലപ്പോഴും വല്ലാത്ത അസ്വസ്ഥത ഉപഭോക്താക്കളിൽ  ഉണ്ടാവാറുണ്ടോ? ഫോണിനെ ആഡ് വേർ വൈറസ് ബാധിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. നിലവിൽ അറുപതിനായിരം ആൻഡ്രോയിഡ് ആപ്പുകളെ വൈറസ് ബാധിച്ചതായി കണ്ടെത്തി.
സൈബർ സുരക്ഷ ഗവേഷണ വിഭാഗമായ ബിറ്റ് ഡിവൻഡർ നടത്തിയ പഠനത്തിലാണ് പിന്നിട്ട ആറുമാസത്തിനുള്ളിൽ ആൻഡ്രോയിഡ് ആപ്പുകളിൽ ആഡ് വേർ കയറിയതായി കണ്ടുപിടിച്ചത്. സാമ്പത്തിക നഷ്ടവും ഇത്തരം പരസ്യങ്ങൾ മൂലം ഉണ്ടാകുന്നു ഫോണിന്റെ ചാർജ് കുറയുകയും അമിതമായി ചൂടാവാനും വൈറസ് വഴിയൊരുക്കുകയാണ്.

ഗൂഗിൾ സെർച്ച് വഴി ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ വഴിയാണ് വൈറസ് ഫോണിൽ കയറിക്കൂടുന്നത്. ഗൂഗിൾ സെർച്ച് ഓപ്ഷനിലൂടെ മൂന്നാം കക്ഷി വെബ് സൈറ്റിലേയ്ക്ക് ഉപഭോക്താവ് പ്രവേശിക്കുമ്പോൾ ശരിയായ ആപ്പാണെന്ന തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്പ് പേജിലേക്ക് പോവുന്നു. തൽഫലമായി ആഡ് വേർ ഫോണിൽ ഇൻസ്റ്റാളാവുന്നു.

ഫോൺ ഉപയോക്താവിന്റെ സ്വകാര്യത, ഉപകരണ സുരക്ഷ എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയാണ് ആപ്പുകളിൽ ആഡ് വേറയർ സാന്നിദ്ധ്യം.വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് മാത്രമേആപ്പുകൾ ഡൗൺലോഡ് ചെയ്യാവൂ.അനാവശ്യമായി കാണുന്ന പരസ്യങ്ങളും പോപ്പുകളിലും ക്ലിക്ക് ചെയ്യരുത്.ശരിയായ ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുകഎന്നിവയിലൂടെ എല്ലാം മാത്രമേആഡ് വേർ വൈറസിനെ ചെറുക്കാൻ കഴിയെന്ന് സൈബർ വിദഗ്ധർ  അഭിപ്രായപ്പെട്ടു.
Image Source;Google