സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിലെ നിയമങ്ങൾ പാലിക്കേണ്ടതാണ്. ആർക്കും എതിരായല്ല സർക്കാർ നിൽക്കുന്നതെന്നും കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 
നിയമപരമായും ചട്ടങ്ങളുടെ കാര്യത്തിലും മാത്രമാണ് സർക്കാരിന് സാമൂഹ്യമാധ്യമങ്ങളുമായി ബന്ധം. പ്ലാറ്റ് ഫോം വലിയതോ, ചെറുതോ ആയിക്കൊളളട്ടെ രാജ്യത്തെ നിയമങ്ങളെ അനുസരിക്കാനും മാനിക്കാനും തയ്യാറാവണം. ഇതിൽ ഒരു വീട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലന്നും മന്ത്രി. ഡിജിറ്റൽ ഭാരത് ഇക്കോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസങ്ങളിൽ സർക്കാരിനെതിരെ ട്വിറ്റർ മുൻ മേധാവി ജാക്ക് ഡോർസി നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഭാരതത്തിലെ മാധ്യമ പ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾ ബാൻ ചെയ്യാനും, ഉള്ളടക്കം ഒഴിവാക്കാനും സർക്കാർ ട്വിറ്ററിന് സമ്മർദം നൽകി എന്നായിരുന്നു ആരോപണം.
ഡോർസി ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്നാണ് മന്ത്രി ആദ്യം പ്രതികരിച്ചത്. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ ചില കാര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇതിനെയെല്ലാം കരുതാമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Image Source;Google