ടൈപ്പ് മാത്രമല്ല ഇനിയെഴുത്തും.
വിൻഡോസ് 11 കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് ഇനി ടൈപ്പിംഗ് മാത്രമല്ല എഴുതാനും പറ്റും. ഡവലപ്പർമാർക്കാണ് ഈ ഫീച്ചർ ഇപ്പോൾ ലഭിക്കുന്നത്. വിൻഡോസ് 11 പ്രിവ്യു ബിൽഡ് 23481 ലാണ് പുതിയ അപ്ഡേറ്റ് വന്നിട്ടുള്ളത്. വൈകാതെ എല്ലാ യൂസർമാർക്കും ഫീച്ചർ വൈകാതെ ലഭിക്കും. പുതിയ ഫീച്ചറിന് വിൻഡോസ് ഇങ്ക് എന്നാണ് പേര്. ഏതു ഫീൽഡ് ബോക്സിലും ഇനിയെഴുതാം. എഴുതുന്ന കാര്യങ്ങൾ ടൈപ് ചെയ്താ പോലെ സ്ക്രീനിൽ തെളിയും. ഹാൻഡ് റൈറ്റിങ്-ടു-ടെക്സ്റ്റ് കൺവേർഷൻ ആണ് നടത്തുന്നത്.
പുതിയ ഫീച്ചറിന്റെ പ്രത്യേകത.
ഈ സൗകര്യം മുമ്പ് ഉണ്ടായിരുന്നു പക്ഷേ ഉപയോഗം കുറവായിരുന്നു. ചെറിയ വരികളെഴുതാൻ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. വിൻഡോസ് ഇങ്കിന്റെ ആധുനിക രൂപമാണ് ഇനി വരുന്നതെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ആദ്യം ഫീച്ചർ സപ്പോർട്ട് ചെയ്യുന്നത്. വൈകാതെ മറ്റു ഭാഷകളിലും സ്പ്പോർട്ട് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഫീച്ചർ അപ്ഡേറ്റ് വന്നേക്കും. സെറ്റിങ്സ്- ബ്ലൂടുത് ആൻഡ് ഡിവൈസസ്- പെൻ ആൻഡ് വിൻഡോസ് ഇങ്ക് എന്ന രീതിയിലാണ് പുതിയ ഫീച്ചർ ഉപയോഗിക്കേണ്ടത്..
Image Source;Google