പിങ്ക് വാട്സാപ്പ് തട്ടിപ്പ്
വിവിധ തരം ഓൺലൈൻ തട്ടിപ്പുകളാണ് സോഷ്യൽ മീഡിയകൾ വഴി നടക്കുന്നത്. ഉപഭോക്താകളെ എങ്ങിനെയെങ്കിലും തട്ടിപ്പിന് ഇരകളാക്കാൻ സകല കഴിവും അവർ പ്രയോഗിക്കുകയും ചെയ്യും. ഇതിനെക്കുറിച്ച് ഒന്നുമറിയാതെ നിരവധി പേർ തട്ടിപ്പിന് ഇരകളാക്കുന്നു. വാട്സാപ്പിൽ ഈയിടെ വന്ന് കെണിയാണ് പിങ്ക് വാട്സാപ്പ്.
വാട്സാപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ആദ്യ ഘട്ടം. തുടർന്ന് കെണിയിൽപ്പെട്ടവർ വ്യാജ തട്ടിപ്പ് ലിങ്കിൽ കയറുന്നതോടെ ഫോണിൽ മാൽവെയ്റുകൾ ഇൻസ്റ്റാൾ ആവുന്നു. ഇതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിനെ കുറിച്ച് മുംബൈ പോലീസാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പിങ്ക് വാട്സാപ്പിലൂടെ ഉപഭോക്താക്കളുടെ കോൺടാക്റ്റ് നമ്പറുകളും മീഡിയാ ഫയലുകളും മോഷ്ടിക്കുകയാണ് തട്ടിപ്പിന്റെ പ്രധാന ലക്ഷ്യം. സ്വകാര്യ ഉറവിടങ്ങളിൽ നിന്നുള്ള മെസേജുകളിലേ ലിങ്ക് ഓപ്പൺ ചെയ്യരുതെന്നാണ് മുംബൈ പോലീസിന്റെ നിർദ്ദേശം. ആപ്പുകൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക. ക്രെഡിറ്റ് കാർഡിന്റെയും ഡെബിറ്റ് കാർഡിന്റെയും ഒടിപി ചോദിച്ച് വരുമ്പോൾ നമ്പർ പറയാതിരിക്കുക.
പിങ്ക് വാട്സപ്പ് ഇൻസ്റ്റാൾ ചെയ്തവർ ഉടൻതന്നെ അത് നീക്കം ചെയ്യുക.
Image source ;Google