ആപ്പിൾ ഉപഭോക്താക്കൾക്ക് പണം അയ്ക്കുന്നതിന് തങ്ങളുടെ പണമിടപാട് സേവന ആപ്പായ  'ആപ്പിൾ പേ ' ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. ഇതിന്റെ ഭാഗമായി നാഷണൽ പേമന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി(എൻ.പി.സി.ഐ) ആപ്പിൾ ചർച്ചകൾ തുടങ്ങിവെച്ചു. നിലവിൽ ഗൂഗിൾ പേയും പേ ടി എമ്മും സജീവമായ മേഖയിലേക്കാണ് ആപ്പിൾ പേയുടെ കടന്നുവരവ്. ഇന്ത്യൻ വിപണിയെ തങ്ങളുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ആപ്പിൾ. ഇന്ത്യയിൽ ആപ്പിൾ പേ ആപ്പ് എത്തുന്നതോടെ യു.പി.ഐ. സംവിധാനം ഉപയോഗിച്ച് സാമ്പത്തികടപാടുകൾ നടത്താൻ കഴിയും. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ആപ്പിളോ എൻ.പി.സി ഐയോ തയ്യാറായില്ല. രാജ്യത്തെ ജനകീയ പണമിടപാട് സംവിധാനമാണ് യു.പി.ഐ. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഡിജിറ്റൽ സാമ്പത്തികടപാടുകളിലേക്ക് പ്രവേശിച്ചു.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 75% പണമിടപാടുകളും നടന്നത് യു.പി.ഐ യിലൂടെയാണ്. 2026-27-ൽ എത്തുമ്പോൾ കണക്ക് പ്രതിദിനം നൂറ് കോടിയിലെത്തുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പ്രീ പെയ്ഡ് കാർഡ് എന്നിവയുമായി ആപ്പ് ലിങ്ക് ചെയ്യാം. ആപ്പിളിന്റെ തന്നെ വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലായിരിക്കും ആപ്പിൾ പേ പ്രവർത്തിക്കുക. പേ ലൈറ്റർ സൗകര്യവും ഈയടുത്ത് യു.എസിൽ ആപ്പിൾ അവതരിപ്പിച്ചിരുന്നു. ഏഷ്യൻ പസ്ഥിക് മേഖലയിലെ ചൈനയടക്കം പത്ത് രാജ്യങ്ങളിലും ആഗോളതലത്തിൽ 77 രാജ്യങ്ങളിലും  നിലവിൽ ആപ്പിൾ പേ ലഭിക്കുന്നുണ്ട്‌.

ഐ. ഫോണല്ലെങ്കിൽ  ആപ്പിൾ വാച്ച് ചേർത്തുപിടിച്ച് പി ഒ എസ് യന്ത്രങ്ങൾക്കരിക്കെ നിന്ന് പണം അയയ്ക്കാൻ സാധിക്കുന്ന എൻ.എഫ്.സി. സാങ്കേതിക സംവിധാനത്തെയും ആപ്പിൾ പേ അനുകൂലിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള പല ആൻഡ്രോയിഡ് ഫോണുകളിലും എൻ.എഫ്.സി. ആപ്പില്ല. പക്ഷേ എൻ.എഫ്.സി അടിസ്ഥാനപ്പെടുത്തിയുള്ള പേമെന്റ് സിസ്റ്റം ജി പേ, പേ ടി എം എന്നീ പ്ലാറ്റ്ഫോമുകളിലുണ്ട്. ചില ഫോണുകളിൽ മാത്രമെ ഇത് പ്രയോജനപ്പെടുത്താൻ കഴിയൂ. ഇപ്പോ ലഭ്യമായ ഐ ഫോണുകളെല്ലാം അതിന് പര്യാപ്തമാണ്.

Image Source;Google