എ.ഐ. ടൂളായ ചാറ്റ് ജിപി ടി ജീവനക്കാർ ഓഫീസിൽ ഉപയോഗിക്കുന്നത് ആപ്പിൾ നിരോധിച്ചു. ആപ്പിൾസ്റ്റോറിൽ ആദ്യത്തെ മൊബൈൽ ആപ് അവതരിപ്പിച്ചത് ഈയിടെയാണ്. തുടർന്നാണ് ജീവനക്കാർ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. കമ്പനിയുടെ വളരെ പ്രധാനപ്പെട്ട വിവരങ്ങൾ ജീവനക്കാർ പങ്കുവെക്കാനുള്ള സാധ്യത കണക്കെലെടുതാണ് വിലക്ക്. ഓട്ടോമാറ്റിക് കോഡിങ് സംവിധാനം കോ- പൈലറ്റിനെയും നിരോധിച്ചിട്ടുണ്ട്.


തൊട്ട് മുമ്പ് നടത്തിയ സംഭാഷണങ്ങളെ നോക്കി പുതിയ കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കുന്ന ചാറ്റ് ജിപിടി ഡാറ്റാസ് ശേഖരിക്കുന്നുണ്ട് ഇത് തന്നെയാണ് വിലക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. പുതിയ ആശയങ്ങൾ കണ്ടെത്താൻ കോഡിങ് മെച്ചപ്പെടുത്താൻ എന്നിവയ്ക്കായി ചാറ്റ് ജി.പി. ടി ഉപയോഗിക്കുന്നവസരത്തിൽ  ജീവനക്കാർ രഹസ്യ പ്രേജക്റ്റുകളുടെ വിവരങ്ങൾ സിസ്റ്റത്തിന് കൈമാറുമെന്ന് കമ്പനികൾ ആശങ്കപ്പെടുന്നു. സമാനമായ സാങ്കേതിക വിദ്യ വികസിപ്പിച്ചവർ തന്നെ നിരോധനം ഏർപ്പെടുത്തിയത് രസകരമാണ്. ആമസോൺ, സാംസങ്, ഗൂഗിൾ എന്നീ കമ്പനികൾ ആദ്യം നിരോധന ഏർപ്പെടുത്തിയത്


Image Source;Google