ഇ-കൊമേഴ്സ് സൈറ്റുകളിലും ടിക്കറ്റ് ബുക്കിങ് സൈറ്റുകളിലും സെർച്ച് ചെയ്യുമ്പോൾ ടിക്കറ്റ്- ഉൽപന്നം 2 അല്ലെങ്കിൽ 3 എണ്ണം മാത്രമോ. ഉള്ളൂ, ഓഫർ പരിമിതകാലത്തേയ്ക്ക് വേഗം ബുക്ക് ചെയ്യൂ... എന്നോക്കെയുള്ള അറിയിപ്പുകൾ നാം കേൾക്കുകയും കാണുകയും വായിക്കുകയും ചെയ്യുന്നു ഇതിനെയാണ് ഡാർക് പാറ്റേണിന് എന്ന് പറയുന്നത്. ഉൽപ്പന്നങ്ങൾ കാർട്ടിലേക്ക് ചേർത്തതിനുശേഷം ഉപയോക്താവിന്റെ അനുമതി വാങ്ങാതെ ചേർന്നു നിൽക്കുന്ന ഉത്പന്നങ്ങൾ കമ്പനി സ്വകാര്യമായി ഉൾപ്പെടുത്തുന്ന രീതി ഡാർക് പാറ്റേണിന്റെ പരിധിയിൽ വരും. ചെറിയ ഒരു സേവനം കിട്ടാൻ വേണ്ടിയാണെങ്കിലും പോർട്ടൽ നിർബന്ധമായി സൈൻ ഇൻ ചെയ്യണമെന്ന് വ്യവസ്ഥ. യാതൊരു ബന്ധവുമില്ലാത്ത ചാറ്റുകൾ, പരസ്യങ്ങളെല്ലാം. ഡാർക് പാറ്റേണിന് ഉദാഹരണങ്ങളാണ്.

Image source;Google