ഇന്ത്യയിൽ മാധ്യമസ്ഥാപനങ്ങൾക്ക് പ്രദേശിക ഭാഷകളിൽ ഗൂഗിളിന്റെ ലാംഗ്വേജ് പ്രോഗ്രാം.
Mytechstory
ഇംഗ്ലീഷ്,ഹിന്ദി,കന്നഡ,തമിഴ്,തെലുങ്ക്, മലയാളം,ബംഗാളി,ഗുജറാത്തി, മറാഠി എന്നീ ഒമ്പത് ഭാഷകളിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രദേശിക മാധ്യമങ്ങൾക്ക് പിന്തുണ നൽകുന്നതിന് വേണ്ടി ഗൂഗിൾ 'ഇന്ത്യൻ ലാംഗ്വേജസ് പ്രോഗ്രാം ' അവതരിപ്പിച്ചു.മാധ്യമങ്ങളുടെ അടിത്തറ വിപുലപ്പെടുത്താൻ ആവശ്യമായ പരിശീലനം, സാമ്പത്തിക- സാങ്കേതിക പിന്തുണ എന്നിവയെല്ലാം നൽകാനാണ് പദ്ധതി. ഓൺലൈനിലും ഓഫ് ലൈനിലും സർക്കുലേഷൻ വർധിപ്പിക്കുന്നതിനാവശ്യമായ ഡിജിറ്റൽ ജോലികൾ വിപുലപ്പെടുത്താൻ മാധ്യമങ്ങൾക്ക് ഗൂഗിളിന്റെ നേരിട്ടുള്ള സഹായം ഉണ്ടാക്കും. ജൂൺ 30 - വരെ ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം.
Image Source ;Google