ഭാരതത്തിലെ ഐ.ടി. കമ്പനികളുടെ ശ്രേണിയിൽ മുൻനിരയിലുള്ള ടാറ്റ കൺസൽട്ടൻസി സർവീസസിൽ(ടി.സി.എസ്) വനിതകളുടെ കൂട്ടരാജി. കോവിഡും അതിന്റെ ഭാഗമായി ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ട വേളയിൽ ജീവനക്കാർക്ക് കൊടുത്തിരുന്ന വർക്ക് ഫ്രം ഹോം നിർത്തിലാക്കിയതിനെ തുടർന്നാണ് രാജിയെന്ന് കമ്പനി എച്ച്.ആർ. മേധാവി മിലിന്ദ് ലക്കാട് പറഞ്ഞു. രാജിയ്ക്ക് ചിലപ്പോൾ വേറെയും കാര്യങ്ങൾ ഉണ്ടാക്കാം എന്നാൽ പ്രധാന കാരണമിതാണ്.  വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചതാണ് വനിത ജീവനക്കാർ ഒന്നടങ്കം ഈ തീരുമാനമെടുത്തത്. അതെല്ലാതെ യാതൊരുവിധ വേർതിരിവും കമ്പനിയിൽ സ്ത്രീക്കൾക്ക് നേരിടേണ്ടി വന്നിട്ടില്ലായെന്നും എച്ച്.ആർ. മേധാവി വ്യക്തമാക്കി. സാധാരണ പുരുഷൻമാരാണ് രാജിവെക്കാറ്, പതിവിനും വീപരിതമായാണ് വനിതകൾ അവരെ മറികടന്ന് രാജി തീരുമാനത്തിലേക്ക് എത്തിയത്.
കൊറോണ സമയത്ത് വർക്ക് ഫ്രം ഹോമിന് വലിയ തോതിൽ ജീവനക്കാരുടെ ഇടയിൽ സ്വാധീനം ചെലുത്തി. പുതിയതായി ടി.സി.എസിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് വർക്ക് ഫ്രം ഹോമാണ് നൽകിയത്. വർക്ക് ഫ്രം ഹോം ഒഴിവാക്കുന്ന എല്ലാ കമ്പനികളിലും ജീവനക്കാർ കൂട്ടത്തോടെ രാജിവെയ്ക്കുകയാണ്.

ആറു ലക്ഷത്തിലധികം ജീവനക്കാർ ടി.സി.എസിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 20 ശതമാനം ജീവനക്കാർ കമ്പനിയിൽ നിന്ന് ഒഴിഞ്ഞു പോയി.  മൊത്തം ജീവനക്കാരുടെ 35 ശതമാനം വനിതകളാണിതിൽ. പ്രധാന ചുമതലകൾ   വനിതകൾ നൽകിയാണ് കമ്പനി മൂന്നോട്ട് പോകുന്നത്.

Image Source;Google