ഇനി മുതൽ ഇ.മെയിൽ ടൈപ്പ് ചെയ്ത് മടുക്കുന്നവരെ സഹായിക്കാൻ ഗൂഗിൾ പുതിയ ഫീച്ചറുമായി വന്നിട്ടുണ്ട്,ഹെൽപ്പ് മീ റൈറ്റ് ഫീച്ചർ. നിലവിൽ ഐ. ഫോണിലും, ഐ. പാഡിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഇത് ലഭിക്കും. 2017 - ൽ ഗൂഗിൾ തന്നെ അവതരിപ്പിച്ച" സ്മാർട്ട്  കംപോസ്" ഫീച്ചറിലും അതേവർഷം വന്ന "സ്മാർട്ട് റിപ്ലേ " ഫീച്ചറിലുമെല്ലാം  വലിയ മാറ്റങ്ങൾ വരുത്തിയ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്.


ഹെൽപ്പ് മീ റൈറ്റ് ഫീച്ചർ ഉപയോഗങ്ങൾ.

സ്മാർട്ട് കംപോസ് :ഇത് ടൈപ്പ് ചെയ്യുമ്പോൾ തന്നെ ഉള്ളടക്കം പറയും, അതുകൊണ്ട് സമയവും പരിശ്രമവും ലാഭിക്കാൻ കഴിയും.

സ്മാർട്ട് റിപ്ലൈ: ഈ ഫീച്ചർ വഴി മെയിലുകൾക്ക് വളരെ പെട്ടെന്ന് നിർദ്ദേശങ്ങൾ കൊടുക്കും. അതുകൊണ്ട് തന്നെ കൂടുതൽ പേരിലേയ്ക്ക് വേഗത്തിൽ മറുപടി അയ്ക്കാൻ പറ്റും.

വായിച്ചു കേൾക്കാം:  ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ ഇ.മെയിലുകൾ ഉറക്കെ വായിച്ചു കേൾക്കാൻ  ഈ സംവിധാനത്തിലൂടെ കഴിയും.


ലേബലുകൾ: നിങ്ങളോരുത്തർക്കും വരുന്ന ഇ.മെയിലുകളുടെ ഉള്ളടക്കം അനുസരിച്ച്.ജി.മെയിൽ തന്നെ വേർതിരിക്കുന്നതിനാൽ ആവശ്യം വരുന്ന സമയത്ത് അതാത് ഇ.മെയിലുകൾ പെട്ടെന്ന് കണ്ടെത്താം.


നിർദ്ദേശങ്ങൾ:നേരത്തെ അയച്ച ഇ.മെയിലുകളുടെ അടിസ്ഥാനത്തിൽ മീറ്റിംഗ് ഷെഡ്യൂൾ തയ്യാറാക്കുകയോ മെയിലിൽ മറുപടി അയയ്ക്കുകയും ചെയ്യും.

Image Source:Google