ഐ. ഫോണിലും ആൻഡ്രോയിഡിലും കോൾ റെക്കോർഡ് ഫീച്ചർ പുനരാവതരിപ്പിച്ച് ട്രൂ കോളർ
Mytechstory
സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് പ്രിയപ്പെട്ട കോളർ ഐ.ഡി ആപ്ലിക്കേഷനായ കോൾ റെക്കോർഡിങ് ഫീച്ചറുമായി ട്രൂകോളർ വീണ്ടും. ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ മുമ്പ് ഈ ഓപ്ഷൻ ആക്റ്റീവായായിരുന്നെങ്കിലും ആക്സസിബിലിറ്റി ഫീച്ചറുകൾക്കുവേണ്ടി ഡീസൈയിൻ ചെയ്ത എ.പി.ഐ വഴി ഇത്തരം ആപ്പുകൾ വഴിയുള്ള കോൾ റെക്കോർഡ് ഗൂഗിൾ നിർത്തിവെപ്പിച്ചതാണ്.
നിലവിൽ ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കോൾ റെക്കോർഡ് ചെയ്യാൻ പറ്റുന്നവിധത്തിലാണ് സിസ്റ്റം പുനക്രമീകരിച്ച് അവതരിപ്പിച്ചിരിക്കുന്നത്. താൽക്കാലം ഫീച്ചർ ലഭ്യമാക്കുന്നത് പ്രീമിയം വരിക്കാർ മാത്രമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഫോൺ കോളുകളുടെ ട്രാൻസ്ക്രിപ്റ്റുകൾ തയ്യാറാക്കുന്ന എ.ഐ. സപ്പോർട്ടോടെയുള്ള പുതിയ ഫീച്ചറിലേക്ക് എല്ലാ ഉപയോക്താക്കൾക്കും ആക്സസ് ഉണ്ടാക്കും.
Image Source
;Google