ഇ-കൊമേഴ്സ് സെറ്റുകളിൽ നിന്ന് ഓൺ ലൈൻ വഴി  സാധാനങ്ങൾ   വാങ്ങുമ്പോൾ ഉപഭോക്താക്കളെ പല രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നതായി റിപ്പോർട്ട്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് വിവിധ സേവനങ്ങളും വിൽപ്പനയും നടത്തുന്ന കമ്പനികളോട് 'ഡാർക് പാറ്റേൺ ' രീതി അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. കേന്ദ്ര ഉപഭോക്ത്യ മന്ത്രാലയം വിളിച്ചു ചേർത്ത  യോഗത്തിൽ ഗൂഗിൾ, ഫ്ലിപ്കാർട്ട് ആമസോൺ, ഫെയ്സ്ബുക്ക്, യൂബർ, ഒല, ബിഗ്ബാസ്ക്കറ്റ്, മീഷോ അടക്കമുള്ള കമ്പനികൾ പങ്കെടുത്തു.

സ്വയം നിയന്ത്രിക്കാനാണ് കമ്പനികൾ കൊടുത്ത പ്രധാന നിർദ്ദേശം. തെറ്റിദ്ധാരണയിലൂടെ ഉപഭോക്താവിൽ നിന്ന് നേടിയെടുക്കുന്ന സമ്മതം ശരിക്കുള്ള അനുവാദമായി അംഗീകരിക്കില്ലെന്നും ഉപഭോക്തൃ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാർ സിങ് പറഞ്ഞു.

Image Source;Google