എന്താണ് ഒ.എൻ.ടി.സി.
ഓൺലൈൻ വ്യാപാര മേഖലയിൽ വൻകിട കമ്പനികൾക്കൊപ്പം തന്നെ ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് കൂടി പ്രാതിനിധ്യം കൊടുത്ത് ഇ-കൊമേഴ്സ് രംഗത്തെ ജനാധിപത്യവൽക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വാണിജ്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്ററ്റെണൽ ട്രേഡ്(ഡി.പി.ഐ.ഐ.ടി) രൂപം നൽകിയ തദ്ദേശീയ പോർട്ടലാണ് ONDC(ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്). ലാഭരഹിതമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ഓപ്പൺ സ്പെസിഫിക്കേഷനും ഓപ്പൺ നെറ്റ്‌വർക്ക് പ്രോട്ടോക്കോൾ എന്നിവ വഴി ഏതെങ്കിലും നിർദിഷ്ഠ പ്ലാറ്റ്ഫോമിലൂടെ സ്വതന്ത്രമായി ഓപ്പൺ സോഴ്സ് മെത്തഡോളജിയിലൂടെ പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടാ ലാണിത്.
ONDC പോർട്ടലിലൂടെ ഇന്റർനെറ്റിൽ നിന്നുള്ള വിവരം ശേഖരണത്തിനും കൈമാറ്റത്തിനും ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ.ഇ.മെയിലുകൾ എളുപ്പത്തിൽ ഷെയർ ചെയ്യുന്നതിന് ലളിതമായ മെയിൽ ട്രാൻസ്ഥർ പ്രോട്ടോക്കോൾ. പേയ്മെന്റുകൾക്ക് കൃത്യമായ പേയ്മെന്റ് ഇന്റർഫേസ് സിസ്റ്റം എന്നിവ പോലെ സേവനങ്ങളുടെയും ഇടപെടലുകളുടെയും പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനു വേണ്ട മുഴുവൻ ശ്യംഖലകളുടെയും ഓപ്പൺ പ്രോട്ടോക്കോളാണ് O.N.D.C. യുടെ അടിസ്ഥാനം.
വ്യാപാരികളും ഉപഭോക്താക്കളും തമ്മിലുള്ള വിവരങ്ങൾ കൈമാറ്റാം നടത്താൻ ഓപ്പൺ രജിസ്ട്രികളുടെയും ഓപ്പൺ നെറ്റ് വർക്ക് ഗേറ്റ് വേകളുടെയും മാതൃകയിൽ പൊതുവായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ ഈ ഓപ്പൺ പ്രോട്ടോക്കോളുകൾ ഉപയോഗിക്കാം. വ്യാപാരികൾക്കും ഉപഭോക്താവിനും വിപണന സംബന്ധമായ വിവരങ്ങൾ കൈമാറുന്നതിന് ONDC വഴിയുള്ള ഇടപാടുകൾ ചെയ്യുന്നതിനും സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് യോജിക്കുന്ന ആപ്ലിക്കേഷനും ഉപയോഗിക്കാം എന്നത് ഈ പോർട്ടലിന്റെ പ്രത്യേകതയാണ്. ഇപ്പോൾ ഉള്ള ONDC പ്ലാറ്റ്ഫോം കേന്ദ്രീകൃതമായ ഡിജിറ്റൽ കൊമേഴ്സ് മോഡലിന് അപ്പുറമാണ്. കാരണം അവിടെ വാങ്ങുന്നയാളും വിൽക്കുന്നയാളും ഡിജിറ്റിലായി കാണാനാനും ബിസിനസ് ഇടപാട് നടത്താനും ഒറ്റ പ്ലാറ്റ്ഫോം അല്ലെങ്കിൽ ആപ്ലിക്കേഷൻ ഉപയോഗിക്കണം.
കാറ്റലോഗിംഗ്, ഇൻവെന്ററി മാനേജ്മെന്റ്, ഓർഡർ മാനേജ്മെന്റ്, ഓർഡർ പൂർത്തീകരിക്കൽ എന്നിവ ONDC പ്രോട്ടോക്കോൾ വഴിയാണ് ക്രമീകരിക്കുക.അതുകൊണ്ട് തന്നെ കേന്ദ്രീകൃത നയങ്ങൾ മൂലം പ്രത്യേക പ്ലാറ്റ് ഫോം നിയന്ത്രിക്കപ്പെടുന്നതിന് പകരം. ചെറുകിട-ഇടതരം വ്യാപാരികൾക്ക് ഏതെങ്കിലും അനുയോജ്യമായ ONDC ആപ്ലിക്കേഷനുകൾ എടുത്ത് വർക്ക് ചെയ്യാവുന്നതാണ്. നെറ്റ് വർക്ക് വഴി ബിസിനസ് നടത്താനും കസ്റ്റമേഴ്സിനെ കണ്ടെത്താനും ഒന്നിലധികം ഓപ്ഷനുകൾ പ്ലാറ്റ് ഫോമിലുണ്ട്. ഇതുവരെ ഡിജിറ്റൽ കൊമേഴ്സിന്റെ ഭാഗമാക്കാത്തവർക്കും ഡിജിറ്റൽ മാർഗങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാൻ പ്രചോദനം നൽകുന്നു.
ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാൻ സാധിക്കുന്ന ഇ- കൊമേഴ്സ് കൂടുതൽ ഉള്ള ഒരു മേഖലയായി ONDC മാറും. അനുയോജ്യമായ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഏത് വിൽപ്പനക്കാരനെയും ഉൽപ്പന്നത്തെയും സേവനത്തെയും കണ്ടുപിടിക്കാം. ഇതിലൂടെ ഉപഭോക്താക്കളുടെ താൽപ്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടലായി മാറാൻ കഴിയുന്നുവെന്നത് ഇതിന്റെ സവിശേഷതയാണ്. അതു കൂടാതെ ഉപഭോക്താവിന് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമായ ഏറ്റവും അടുത്തുള്ള വിതരണകേന്ദ്രവുമായി ഡിമാൻഡ് ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം പ്രദേശികമായി ബിസിനസ്സ് ചെയ്യാം, അതിനുള്ള സ്വതന്ത്ര്യം, പിന്തുണ ONDC പ്ലാറ്റ്ഫോം നൽകുന്നുണ്ട്. അങ്ങനെ ONDC പ്രവർത്തനങ്ങൾ കൃത്യമാക്കും. പ്രദേശിക ഡീലൈർമാരും എത്തും. ലോജിസ്റ്റിക്സിലെ കാര്യക്ഷമത വർദ്ധിക്കും. ഉപഭോക്താക്കൾക്കുള്ള മൂല്യം വർധിക്കും.
കൂടുതൽ പേർ ഇന്ന് ഉപയോഗിക്കുന്ന ഇ-കൊമേഴ്സ് രംഗത്തെ വൻശക്തിയായ ആമസോൺ ONDC പ്ലാറ്റ്ഫോമിൽ ഭാഗഭാക്കും എന്ന് പ്രഖ്യാപിച്ചു. അതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ടമെന്ന നിലയിൽ സ്മാർട്ട് കൊമേഴ്സ് ലോജിസ്റ്റിക് സേവനങ്ങൾ ONDC പ്ലാറ്റ് ഫോമുമായി സംയോജിപ്പിക്കുന്ന പ്രവൃത്തിയിലാണ്. ആമസോൺ ലോജിസ്റ്റിക് സേവനങ്ങളിൽ പിക്കപ്പ് ഡെലിവറിയും ഉൾപ്പെടുന്നു.അതേസമയം സ്മാർട്ട് കൊമേഴ്‌സ് എന്നത് AWS-ൽ ഹോസ്റ്റ് ചെയ്‌തിരിക്കുന്ന SaaS (സോഫ്റ്റ്‌വെയർ-എ-സർവീസ്) ഉൽപ്പന്നങ്ങളുടെ ഒരു സ്യൂട്ടാണ്, അത് MSME-കളെ അവരുടെ ബിസിനസ്സ് നിർമ്മിക്കാനും സ്കെയിൽ ചെയ്യാനും ONDC നെറ്റ്‌വർക്കുമായി സംയോജിപ്പിക്കാനും സഹായകമാകും. ONDC നെറ്റ്‌വർക്കുമായുള്ള ശക്തമായ സംയോജനത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നത് തുടരുമെന്ന് ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്.
ONDC നെറ്റ്‌വർക്ക് പ്രോട്ടോക്കോൾ ആരെയും ഒരു ഇ-കൊമേഴ്‌സ് മാർക്കറ്റ് പ്ലേസ് സൃഷ്‌ടിക്കാനും ONDC നെറ്റ്‌വർക്കിൽ ടാപ്പ് ചെയ്യാനും ലോജിസ്റ്റിക്‌സിനെ കുറിച്ച് വിഷമിക്കാതെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിതരണം ചെയ്യാനും അനുവദിക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഓൺലൈൻ പേയ്‌മെന്റുകൾ വേഗത്തിലും എളുപ്പത്തിലും ആക്കിയ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസുമായി (യുപിഐ) ഇത് യോജിക്കപ്പെട്ടിരിക്കുന്നു. 2022 ഓഗസ്റ്റിൽ, ONDC, ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയുമായി (SIDBI) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. മൈക്രോസോഫ്റ്റ്, മീഷോ, പേടിഎം, ഡൺസോ തുടങ്ങി നിരവധി കമ്പനികൾ ഇതിനകം ഈ പ്ലാറ്റ്‌ഫോമിൽ ചേർന്നു. ഫ്ലിപ്കാർട്, ഫോൺ പേ , ജിയോ മാർട്ട് എന്നിവയും നെറ്റ്‌വർക്കിൽ ചേരാൻ പദ്ധതിയിടുന്നതായി വാർത്തകളുണ്ട്.
Image Source;Google