ജോലി തേടുന്നവരുടെ ലാന്റിങ് സ്പോർട്ടാണ് ലിങ്ക്ഡിൻ.  ഇന്ത്യയിൽ ലിങ്ക്ഡിനിൽ പ്രൊഫൈൽ വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുകയാണ് മൈക്രോസോഫ്റ്റ്‌. പ്രൊഫൈൽ ഉപയോഗിക്കുന്നവർക്കെല്ലാം പുതിയ ഓപ്ഷൻ സൗജന്യമായി ലഭിക്കും. കമ്പനികൾ അഭിമുഖത്തിനെത്തുന്നയാളുടെ കരിക്കുലം ഡീറ്റെയിൽസിനെക്കാൾ പരിശോധിക്കുന്നത് ലിങ്ക്ഡിൻ പ്രൊഫൈലാണ്. അതുകൊണ്ട് തന്നെ ലിങ്ക്ഡിന്റെ ഈ വെരിഫിക്കഷൻ സിസ്റ്റം ഉദ്യോഗാർത്ഥികളുടെ വിശ്വാസ്യത. വർധിപ്പിക്കാൻ കാരണമാക്കും.


എ. ഐ. ഉപയോഗിച്ചുള്ള ഹൈപ്പർ വേർജിലൂടെയുള്ള ഡിജിലോക്കറിന്റെ സഹായത്തോടെയാണ് പ്രൊഫൈലിൽ കൊടുക്കുന്ന പ്രധാനപ്പെട്ട രേഖകൾ പരിശോധിക്കുന്നത്. യാതൊരുവിധ വേർതിരിവുകളുമില്ലാതെ കൃത്യവും വ്യക്തവുമായ രേഖകൾ സഹിതം   ലിങ്ക്ഡ് ഇൻ  അക്കൗണ്ട് ഉണ്ടാക്കുന്നവർക്കെല്ലാം സൗജന്യമായി വെരിഫിക്കേഷൻ ലഭിക്കുമെന്ന് ലിങ്ക്ഡ് ഇൻ വക്താവ് വ്യക്തമാക്കി.


സാധാരണയായി നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ് ഫോമുകൾ പോലെയാണെങ്കിലും ലാഘവത്തോടെ നേരം പോകിന് കയറാനുള്ള മീഡിയല്ലാ ലിങ്ക്ഡ്ഇൻ. ജോലി സംബന്ധമായ കാര്യങ്ങൾ, ബയോഡാറ്റ തയ്യാറാക്കൽ, ബിസിനസ് ബന്ധങ്ങൾ കണ്ടെത്താനും വിപുലപ്പെടുത്താനും ഇങ്ങനെയുള്ള പ്രൊഫഷണൽ ആവശ്യങ്ങളുടെ പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ് ഇൻ.


* ആധാർ  കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിർബന്ധമായും വേണം.

* അവരവരുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ കയറി" About" ഓപ്ഷൻ സന്ദർശിച്ച് വെരിഫിക്കേഷൻ ആരംഭിക്കുന്നതിന് മുമ്പ്. ആധാർ ഉപയോഗിച്ച് പരിശോധിക്കുക എന്ന ഓപ്ഷനിൽ ക്ലീക്ക് ചെയ്യുക.

* ഡിജി ലോക്കർ സ്ക്രീനിൽ ആധാർ നമ്പർ ചേർക്കുക.

* റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി വരും.

* ഡിജിലോക്കർ ഉപയോഗിച്ച് ഹൈപ്പർ വെർജ് വഴി അപ്പോൾ തന്നെയുള്ള പരിശോധന. ഡിജിലോക്കർ അക്കൗണ്ട് ഇല്ലെങ്കിലും സ്വയമേവ സൈൻ അപ്പ് ചെയ്പ്പെടും.

* പരിശോധന പൂർത്തിയാക്കിയ കഴിഞ്ഞ് ആധാർ ഫോട്ടോഫേസ് മാച്ച് ചെയ്ത് സെൽഫി എടുക്കുക.

* ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പരിശോധിച്ചതിനുശേഷം അതെ, ലിങ്ക്ഡ് ഇനുമായി ഷെയർ എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതാണ് ലിങ്ക്ഡ് വെരിഫിക്കേഷനുവേണ്ടി ചെയ്യേണ്ടത്


Image Source;Google