വരുമാനം നേടാനുള്ള നിബന്ധകളിൽ ഇളവ് വരുത്തി യുട്യൂബ്.
യുട്യൂബിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്ത് വരുമാനം കണ്ടെത്താൻ യുട്യൂബർമാർക്ക് അവസരം നൽകുന്ന യുട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ ഭാഗമാക്കാനുള്ള നിബന്ധകളിലാണ് ഇളവ് വന്നത്.
1000 സബ്സ്ക്രൈബർമാരും വർഷത്തിൽ വീഡിയോകൾക്ക് 4000 വ്യൂസ് അതല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ ഒരു കോടി ഷോർട്സ് വ്യൂ ഇതെല്ലാമാണ് നിലവിലുണ്ടായിരുന്ന നിബന്ധനകൾ. എന്നാലിനി മുതൽ പാർട്ണർ പ്രോഗ്രാമിന്റെ അംഗമാവാൻ 500 സബ്സ്ക്രൈബേഴ്സ് മതി. പിന്നെ 90 ദിവസത്തിനുള്ളിൽ 3 വീഡിയോകൾ എങ്കിലും അപ്‌ലോഡ് ചെയ്യണം. വർഷത്തിൽ 4000 മണിക്കൂർ എന്നത് മാറ്റി 3000 മണിക്കൂർ വ്യൂസ് ആക്കി. ഷോർട്സ് വ്യൂ 30 ലക്ഷം വേണം തുടങ്ങിയവയാണ് പുതുക്കിയ നിബന്ധനകൾ . യു.എസ്.യു.കെ. കാനഡ രാജ്യങ്ങളിൽ അവതരിപ്പിച്ച ഫീച്ചർ വൈകാതെ ഇന്ത്യയിലെത്തും.
യൂട്യൂബിന് ഏറ്റവും കൂടുതൽ ക്രിയേറ്റർമാരും ഉപഭോക്താക്കളും ഇന്ത്യയിലാണ്.അതുകൊണ്ടുതന്നെ ഈ മാറ്റം കൂടുതൽ പ്രതികരിക്കുന്ന രാജ്യവും ഇന്ത്യയാണ്.പുതുതായി കടന്നുവരുന്ന വർക്ക് നല്ല വരുമാനം ഉണ്ടാക്കാൻ കൊണ്ടുവന്ന നിബന്ധനകൾ കാരണമാക്കും.
Image Source;Google