രാജ്യത്ത് പ്രമുഖ ടെലികോം കമ്പനിയായ ജിയോ ട്രൂ5ജി സേവനങ്ങൾ പ്രധാനപ്പെട്ട 35 നഗരങ്ങളിലും കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 100-ലധികം ചെറു സിറ്റികളിലും നൽകും. ടെലികോം രംഗത്ത് ആദ്യമായാണ് റിലയൻസ് ജിയോ ഈ സേവനം ഉപഭോക്തൾക്ക് ലഭ്യമാക്കുന്നത് കമ്പനി അധികൃതർ വ്യക്തമാക്കി.

കേരളത്തിൽ പയ്യന്നൂർ, തിരൂർ, കാസർക്കോഡ്, കായംകുളം, വടകര, നെയ്യാറ്റിൻകര, പെരുമ്പാവൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂർ, ചിറ്റൂർ-തത്തമംഗലം, തളിപ്പറമ്പ്, നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ, മൂവാറ്റുപുഴ, ചങ്ങനാശ്ശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശൂർ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിലാണ് ലഭ്യമായിട്ടുള്ളത്.

ഈ നഗരങ്ങൾ പിന്നെ പ്രധാനപ്പെട്ട എല്ലാ പ്രദേശങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ ജിയോ ട്രൂ 5 ജി നെറ്റ്‌വർക്ക് കവർ ചെയ്യുന്നുണ്ട്. അതിവേഗതത്തിലാണ് കേരളത്തിൽ ട്രൂ 5 ജി യുടെ വ്യാപനം. വെറും 6- മാസം കൊണ്ടാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ആരംഭിച്ച ഈ സേവനം ഇത്രത്തോളം സ്ഥലങ്ങളിൽ എത്തിയത് എന്നത് പ്രധാന കാര്യമാണ്.

700MHZ, 3500 MHZ ബ്രാൻഡുകളെക്കാൾ വലുതും മികവുറ്റതുമായ ജിയോ 5ജി സ്പെക്ട്രം, കാരിയർ അഗ്രിഗേഷൻ എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ നല്ല സേവനം ഉപഭോക്താക്കൾക്ക് കൊടുക്കാൻ പറ്റുന്നു. 2023-ഡിസംബർ അവസാനം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ ജി സേവനങ്ങൾ തുടങ്ങും.

കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും ജിയോ ട്രൂ 5 ജി സേവനങ്ങളുടെ ലഭ്യത പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കേരളത്തിലെ ജനങ്ങളോടുള്ള, പ്രത്യേകിച്ച് യുവാക്കളോടുള്ള ജിയോയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടം. സംസ്ഥാനത്തെ ഉപയോക്താക്കൾ തിരഞ്ഞെടുത്ത ഓപ്പറേറ്ററും ഏറ്റവും പ്രിയപ്പെട്ട സാങ്കേതിക ബ്രാൻഡുമാണ് ജിയോ. വിനോദ സഞ്ചാരം, ഉൽപ്പാദനം, എസ്.എം ഇ കൾ, ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ, ഇന്റലിജൻസ്, ഗെയിമിങ്, ഐ.ടി. എന്നീ മേഖലകളിൽ അനന്തമായ വളർച്ചാ അവസരങ്ങളോടെ ജിയോ ട്രൂ 5 ജി സേവനങ്ങൾ കേരളത്തിലെ ജനങ്ങളെ സജ്ജരാക്കും. ഈ മേഖലകളെ ഡിജിറ്റൈസ് ചെയ്യാനുള്ള ഞങ്ങളുടെ ഉദ്യമത്തിൽ തുടർച്ചയായി പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരിനോട് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് ജിയോ വക്താവ് പറഞ്ഞു.



Image Source;Google