ട്വിറ്ററിനെതിരെ സൈബറാക്രമണം; 24 കാരന് ജയിൽ ശിക്ഷ.
Mytechstory
2020 - ൽ ജോ. ബൈഡനും, ഇലോൺ മസ്കും ഉൾപ്പെടെയുള്ള ലോകത്തിലെ 130 - ഓളം പ്രശസ്ത ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത ജോസ്ഥ് ജെയിംസ് കോനറിന് ജയിൽ ശിക്ഷ. സൈബറാക്രമണ കേസിൽ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് ന്യൂയോർക്ക് ഫെഡറൽ കോടതി അഞ്ച് വർഷത്തേക്കാണ് ശിക്ഷിച്ചത്. തന്റെ കുറ്റകൃത്യങ്ങൾ വിഡ്ഢിത്തവും അർത്ഥശൂന്യമായിരുന്നുവെന്ന് കോടതിയിൽ പറഞ്ഞ ജോസഫ്, ഇരകളോട് ക്ഷമാപണം നടത്തി.
കോനർ ഓൺലൈനിൽ PlugWalkJoe എന്ന പേരിലാണ് അറിയപ്പെട്ടത്. ട്വിറ്ററിൽ പ്രമുഖരുടെ അക്കൗണ്ടുകളിൽ ഹാക്കിംഗ് നടത്തുന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇയാൾ. ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്താനായിരുന്നു ശ്രമം. എന്നാൽ ട്വിറ്റർ ഇടപെട്ട് അക്കൗണ്ടുകൾ നിർജീവമാക്കി ഒപ്പം. ട്വീറ്റ് സൗകര്യം തടയുകയും ചെയ്തു കൊണ്ട് ഇവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
Image Source;Google