ഇ.മെയിൽ വഴി നടക്കുന്ന തട്ടിപ്പുകൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിലെ  ബ്ലൂടിക്ക് ഫെരിഫിക്കേഷൻ ഇനിമുതൽ ഇ.മെയിലും. സന്ദേശം അയക്കുന്നവരെ മനസ്സിലാക്കാനായി ബ്രാൻഡ് ഇൻഡിക്കേറ്റേഴ്സ് ഫോർ മെസേജ് ഐഡന്റിഫിക്കേഷൻ(BIMI) 2021-ൽ ഇ.മെയിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് ബ്രാൻഡ് ലോഗോ ചെയ്ത് ലോഗോ ഇ.മെയിൽ അവതാറുകളാക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെയാണ് നീല വെരിഫൈഡ് മാർക്കും കൊണ്ടു വന്നത്. മെയിൽ ഐ.ഡി.കളുടെ സുതാര്യത ഉറപ്പുവരുത്താൻ ഈ സംവിധാനം ഏറെ സഹായകരമാണ്.

ഗൂഗിൾ വർക്ക്സ്പേസ് ഉപഭോക്താക്കൾക്കാണ് സൗകര്യം ആദ്യം ലഭിക്കുക. ജി സ്യൂട്ട് ബേസിക്, ബിസിനസ് ഉപഭോക്താക്കൾക്കും പേഴ്സണൽ ഗൂഗിൾ അക്കൗണ്ടുകളിലും ഈ സൗകര്യം ലഭിക്കും.


Image Source: Google