ലോകം മുഴുവൻ കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് ബ്രൗസറായി ഗൂഗിൾ ക്രോം തെരഞ്ഞെടുക്കപ്പെട്ടു. അനലറ്റിക്സ് സേവനമായ സ്റ്റാറ്റസ് കൗണ്ടറിന്റെ കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ടാണ് ക്രോമിനെ നേട്ടത്തിന് അർഹനാക്കിയത്. ആപ്പിളിന്റെ സ്ഥാരി ബ്രൗസറാണ് തൊട്ടുപിന്നിൽ. ആഗോളാടിസ്ഥാനത്തിൽ ഡെസ്ക്ടോപ്പ് ഉപഭോക്താക്കളിൽ 66.13% പേർ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണ്. ഇതിൽ 11.87 % പേർ മാത്രമാണ് സ്ഥാരി ബ്രൗസറിനെ  ആശ്രയിക്കുന്നത്.

പട്ടികയിൽ മൂന്നാമതുള്ള മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ ഉപയോഗിക്കുന്നവർ 11%  മാത്രമാണ്. നാലാമത് നിൽക്കുന്ന ഫയർ ഫോക്സ് 5.65% വും അഞ്ചാമത്തെ ഒപേര ബ്രൗസർ 3.09% മാണ് ഉപഭോക്താക്കൾ.0.55% ആളുകൾ ആറാം സ്ഥാനത്തുള്ള ഇന്റർനെറ്റ് എക്സ്പ്ലോറും ഉപയോഗിക്കുന്നവരാണ്.


എന്നാൽ ഇന്ത്യയിൽ സ്ഥിതി ഇതിൽ നിന്ന് ഏറെ വീപരിതമാണ്. ലോകത്ത് കൂടുതൽ പേർ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം 90.04% പേർ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയിലും ഒന്നാം സ്ഥാനത്താണ്.3.64% പേർ ഉപഭോക്താക്കളായ മോസില്ല ഫയർഫോക്സാണ് രണ്ടാമത്. മൂന്നാമത് 3.48% ഉപയോഗിക്കുന്നവരുമായി എഡ്ജ് ബ്രൗസർ. നാലാം സ്ഥാനത്ത് ഒപേര ബ്രൗസർ 1.19% പേർ ഉപയോഗിക്കുന്നു. ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുള്ള ആപ്പിൾ സ്ഥാരിയ്ക്ക് ഇന്ത്യയിൽ 1.01% ഉപഭോക്താക്കളെ യുള്ളൂ. ആറാം സ്ഥാനത്തുള്ള 0.11% വും ഇന്ത്യയിലും അതേ നിലയിലാണ്....

IMAGE SOURCE : Google