വ്യക്തിപരമായ ചാറ്റുകൾ ലോക്ക് ചെയ്തുവെക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. മുഴുവൻ ഉപഭോക്താക്കൾക്കും പുതിയ അപ്ഡേറ്റിലൂടെ ഈ സൗകര്യം ലഭിക്കും. ഘട്ടം ഘട്ടമായി ഇത്തരം അപ്ഡേറ്റുകൾ ഉപഭോക്താക്കൾക്ക് കിട്ടുന്നതാണ്. ഫോൺ വേറൊരാൾക്ക് കൈമാറിയാലും ലോക്ക് ചെയ്ത് അവർക്ക് ചാറ്റ് അവർക്ക് വായിക്കാൻ കഴിയില്ല. ചാറ്റ് ലോക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുമ്പോൾ പ്രത്യേക ഫോൾഡറിലേക്ക് ചാറ്റുകൾ മാറ്റുന്നതിലൂടെ ചാറ്റിലെ നോട്ടിഫിക്കേഷനുകളും ഹെഡ് ചെയ്യപ്പെടുന്നു.

പക്ഷേ ചാറ്റ് ലോക്ക് ഫീച്ചറിനും ചില പരിമിതകളുണ്ടെന്ന് പുറത്ത് വന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചാറ്റ് ലോക്ക് ഫോൾഡർ തുറന്നതിന് ശേഷം ക്ലോസ് ചെയ്തില്ലെങ്കിൽ മറ്റുള്ളവർക്ക് മെസേജുകൾ കാണാം.അതിനാൽ ചാറ്റ് ലോക്ക് ഫീച്ചർ ഉപയോഗിക്കുമ്പോൾ വാട്സാപ്പ് ആപ്പ് ക്ലോസ് ചെയ്യുന്നതിന് മുമ്പായി ചാറ്റ് ലോക്ക് ഹോൾഡറും ലോക്ക് ചെയ്യണം. ഫിംഗർ പ്രിന്റ് വെച്ച് വാട്സാപ്പ് ആപ്പിക്കേഷൻ ലോക്ക് ചെയ്യുന്നത് ചാറ്റ് ലോക്ക് ഫീച്ചറിന് കൂടുതൽ സുരക്ഷ നൽകും.ഭാവിയിൽ ഇതു പോലെയുള്ള ചാറ്റ് ലോക്ക് ഓപ്ഷനുകൾ അവതരിപ്പിക്കുമെന്ന് വാട്സാപ്പ് വ്യക്തമാക്കി. വാട്സാപ്പ് ലോഗിൻ ചെയ്യുന്ന ഉപകരണങ്ങളിൽ വ്യത്യസ്ത ചാറ്റ്ലോക്ക് പാസ് വേഡ് നൽകുന്ന ഓപ്ഷനുകളും വരും.

വാട്സാപ്പിൽ മുകളിലായാണ് ചാറ്റ് ലോക്ക് ഉണ്ടാവുക.മുകളിൽ നിന്ന് താഴേക്ക് സേവ്പ്പ് ചെയ്താൽ ഇത് ഓപ്പൺ ചെയ്യാം,ശേഷം പാസ്സ്‌വേർഡ് ബയോമെട്രിക് ഉപയോഗിച്ച് ഫോൾഡർ തുറക്കാം.

Image Source:Google