ലോകത്തിലെ ജനകീയ മെസേജിങ് ആപ്ലിക്കേഷനായി വാട്ട്സാപ്പ് ബീറ്റ് പതിപ്പിൽ മെസേജ് എഡിറ്റ് ബട്ടൺ എത്തി. ഏത് ഉപകരണത്തിൽ നിന്നാണോ സന്ദേശം അയച്ചത് അതേ ഉപകരണത്തിൽ നിന്ന് മാത്രമേ സന്ദേശം എഡിറ്റ് ചെയ്യാൻ സാധിക്കൂ. എഡിറ്റ് ചെയുന്ന സന്ദേശങ്ങൾക്കൊപ്പം 'എഡിറ്റഡ് ' എന്ന ലേബലുണ്ടാവും. ഉപഭോക്താക്കൾക്ക് ഗുണകരമാക്കുന്ന ഒട്ടനവധി സൗകര്യങ്ങൾ ഓരോന്നായി ഇതുവരെ വാട്സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പുകളിലെ നെഗ് റ്റീവും സെൻസ്റ്റീവുമായ സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാനും അഡ്മിന് തന്നെ ഡീലിറ്റ് ആക്കാനും, അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്ദമാക്കാനുമുള്ള  ഓപ്ഷനുകളാണ് ഇതുവരെ വാട്സാപ്പ് അവതരിപ്പിച്ചിട്ടുള്ളത്.

എഡിറ്റ് ഫീച്ചറിനെക്കുറിച്ചുള്ള വാർത്തകളും അറിയിപ്പുകളും കുറെ നാളുകളായി വന്നുകൊണ്ടിരിക്കുന്നു. അന്ന് മുതൽ ഉപഭോക്താക്കൾ കാത്തിരിക്കുകയാണ് ഈ ഓപ്ഷനു വേണ്ടി. അയക്കുന്ന മെസേജുകൾ പതിനഞ്ച് മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ്. ഇത് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ വാട്സാപ്പ് ബീറ്റാ വേർഷനിൽ എഡിറ്റ് ബട്ടൻ കണ്ടെത്തിയിരിക്കുകയാണ് വാബീറ്റാ ഇന്റ ഫോ വെബ്സെറ്റ്. വാട്സാപ്പ് ആൻഡ്രോയിഡ്2.23.20.13 പതിപ്പിലാണ് ഫീച്ചർ കണ്ടെത്തിയത്. ഇതിൽ ഗ്രൂപ്പിലെ മെസേജുകളും വ്യക്തിഗത മെസ്സേജുകളും എഡിറ്റ് ചെയ്യാൻ കഴിയും.

Image source:Google