പാസ് വേഡില്ലാതെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യാൻ സാധിക്കുന്ന മറ്റൊരു സുരക്ഷിതമാർഗം ഗൂഗിൾ കണ്ടെത്തി , പാസ് കീ . ഫിഡോ (FIDO) സഖ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രമുഖ കമ്പനികളായ മൈക്രോസോഫ്റ്റ് ആപ്പിൾ തുടങ്ങിയ കമ്പനികളോടൊപ്പം 2022-ൽ പാസ്കീ സൗകര്യം ഏർപ്പെടുത്തുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.


പ്രധാനപ്പെട്ട എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യാൻ പാസ് കീ സേവനം ഉപയോഗിക്കാവുന്നതാണ്. നിലവിലുള്ള പാസ് വേഡുകൾ, ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എന്നിവക്കൊപ്പമാണ്. ഈ സൗകര്യവും ഉള്ളത്..


Image Source:Google