ടെക്നോളജിയുടെ കൂടി അടിസ്ഥാനത്തിൽ മാത്രമേ പുതിയകാലത്ത് സംരംഭങ്ങൾക്ക് മൂന്നോട്ട് പോകാൻ കഴിയൂ. കാലം അത് ആവശ്യപ്പെടുന്നുണ്ട്. പ്രധാനമായും കമ്പനിയെക്കുറിച്ചുള്ള വെബ്സൈറ്റ്. ഒരു സംരംഭത്തിന്റെ മുഖമാണത്. വെബ് സൈറ്റിനൊപ്പം തന്നെ മാർക്കറ്റിംഗിനു വേണ്ടി ലാൻഡിംഗ് പേജും തയ്യാറാക്കണം. ഇത് പ്രെഫഷണൽ എക്സ്പീരിയൻസുള്ളവർക്ക്  മാത്രം വഴങ്ങുന്ന ഒന്നായി കരുതുന്നു.

എന്നാൽ " നിങ്ങൾ ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാൽ അത്  നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും" എന്നാ പൗലോ കൊയ്ലോയുടെ ഈ വാക്കുകൾ അന്വാർത്ഥമാക്കികൊണ്ട്. ടെക്നോളജിയിലെ പ്രാഥമികമായ ചെറിയ അറിവുകൾ മാത്രവെച്ച് പ്രെഫഷണൽ എക്സ്പീരിയൻസില്ലാതെ ഏതൊരാൾക്കും വെബ്സൈറ്റ്, ലാൻഡിംഗ് പേജ് എന്നിവ ക്രിയേറ്റ് ചെയ്യാൻ കഴിയും. അതിന് അവരെ സഹായിക്കാൻ CodeDesign.app - ഉണ്ട്.

കോഴിക്കോട് സ്വദേശികളായ  ഹാഖിലും മഞ്ജുനാഥ് എന്നീവരാണ് Code design App -ന്റെ മാസ്റ്റർ ബ്രെയിൻസ്.

ഹാഖിൽ ഡിസൈനിങ് മേഖലയിലും, മഞ്‌ജുനാഥ് ഡെവല്പ്മെന്റ് മേഖലയിലും വിദഗ്ധരാണ്. 2021-ലാണ് രണ്ടാളും ഈ സ്റ്റാർട്ട് ആപ്പ് തുടങ്ങുന്നത്. കൂടുതൽ എക്സ്പെർട്ട്സും Codedesign- നൊപ്പം ചേർന്നതോടെ അടിത്തറ ബലപ്പെട്ടു.

ഐ ടി. മേഖലയിൽ നിൽക്കുന്നവർക്ക് മാത്രമല്ല അല്ലാത്തവർക്കും വെബ്സൈറ്റോ ആപ്പോ ക്രീയ്യേറ്റ് ചെയ്യാം. ആദ്യം ഒരു നോ- കോഡ് പ്ലാറ്റ്ഫോം തുടങ്ങുകയായിരുന്നു. ഇവരുടെ ലക്ഷ്യം. ആ ആശയവും ചിന്തയുമാണ് CodedesignApp. കോഡ് ഒന്നും എഴുതാതെ തന്നെ വെബ് പേജും ആപ്ലിക്കേഷനും ഉണ്ടാക്കാം. അതിന് എല്ലാ പിന്തുണയുമായി CodeDesign. app. ഉണ്ട്.

2022 - ൽ Product Hunt-ൽ ആപ്പ് ഉൾപ്പെട്ടത് മുതൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.  ആഗോള തലത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്(AI) ഉപയോഗിക്കുന്ന 100 - കമ്പനികളിൽ ഒന്നാവാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ Code Design-ന് സാധിച്ചുവെന്നത് ഓരോ മലയാളിയ്ക്കും അഭിമാനമാണ്.

വെബ് സൈറ്റുകൾ ഉണ്ടാക്കുക മാത്രമല്ല. CodeDesign. app ഒരു വരുമാന മാർഗം കൂടിയാണ്. ഈ ആപ്പ് ഉപയോഗിച്ച് വെബ് പേജുകളും ലാൻഡിംഗ് പേജുകളും  വികസിപ്പിക്കാനും വിൽക്കാനും കഴിയും...


Image source.