ഇനി വിൻഡോസ്10 ഇല്ല. പുതിയ അപ്ഡേഷനുമായി വിൻഡോസ്11...
ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കംപ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് -10 ന് പകരം പുതിയ അപ്ഡേഷനായ വിൻഡോസ്-11-നാണ് ഇനി ലഭിക്കുക. എന്നാൽ ഈ അപ്ഡേഷൻ നടത്താൻ പലരും തയ്യാറാക്കുന്നില്ല.. ഹാർഡ്വെയർ കപ്പാസിറ്റിയില്ലാത്ത കമ്പ്യൂട്ടറാണ് ഭൂരിഭാഗവും ഉപയോഗിക്കുന്നത്. വിൻഡോസ്-11 ലെ വരുന്ന മാറ്റങ്ങൾ അംഗീകരിക്കാൻ പറ്റാത്തതാണ് പലരും വിൻഡോസ്-10 എടുക്കാൻ കാരണം. വിൻഡോസ്-10 ൽ അപ്ഡേറ്റ്സ് ഫീച്ചറുകൾ ഒന്നും ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ഇതോടെ നിർബന്ധമായും 10 - ഉപയോഗിക്കുന്നവർ 11-ലേക്ക് മാറേണ്ടിവരും.
കാലപഴക്കമുള്ള പല കംപ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ പുതുക്കിയ ഒ.എസ് ആയ വിൻഡോസ് 11 പ്രവർത്തിപ്പിക്കാമെന്നാണ് പറയുന്നത്. കംപ്യൂട്ടർ വേൾഡിന്റെ റിപ്പോർട്ടനുസരിച്ച് ബിസിനസ് സ്ഥാപനങ്ങളുടെ 70% ത്തോളം കമ്പനികളും ഉപയോഗിക്കുന്നത് വിൻഡോസ്-10 ആണ്. നേരത്തെ വിൻഡോസ് 7നും മൈക്രോസോഫ്റ്റ് നൽകിയ ഇളവ് വിൻഡോസ് -10 കൊടുക്കുമെന്ന് വാർ ത്തകളുണ്ട്.
വിൻഡോസ് 10-ലെ കൺട്രോൾ പാനലൊക്കെ വലിയ മാറ്റമില്ലാതെ വിൻഡോസ് 11-ൽ നിലനിർത്തിയിട്ടുണ്ട്. വിൻഡോസ്11 ൽ ഐക്കണുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിൻഡോസ് 10 അനുഭവം വിൻഡോ-11 ൽ ആവശ്യമുള്ളവർക്കായി ചില തേഡ്പാർട്ടി ടൂളുകളും ഇറക്കിയിട്ടുണ്ട്.
Image source;Google