മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള AI ഗവേഷണ സ്ഥാപനമായ ഓപ്പൺ AI അതിന്റെ AI ചാറ്റ്‌ബോട്ടായ ചാറ്റ് ജി പി ടി-ലേക്ക് ഒരു പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. ഇത് ഉപയോക്താക്കളെ അവരുടെ ചാറ്റ് ഹിസ്റ്ററി ഓഫ് ചെയ്യാൻ അനുവദിക്കുന്നു. ചാറ്റ് ഹിസ്റ്ററി പ്രവർത്തനരഹിതമാക്കുമ്പോൾ, സംഭാഷണങ്ങൾ സംരക്ഷിക്കപ്പെടുകയോ, മോഡലുകളെ പരിശീലിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് ഉപയോഗിക്കില്ലെന്ന് ഓപ്പൺ AI പ്രസ്താവിച്ചു. ചാറ്റ്ജിപിടിയിൽ ചാറ്റ് ചരിത്രം ഓഫാക്കാനുള്ള കഴിവ് ഞങ്ങൾ അവതരിപ്പിച്ചു. ചാറ്റ് ചരിത്രം പ്രവർത്തനരഹിതമാക്കുമ്പോൾ ആരംഭിക്കുന്ന സംഭാഷണങ്ങൾ ഞങ്ങളുടെ മോഡലുകളെ പരിശീലിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കില്ല, മാത്രമല്ല ചാറ്റ് ഹിസ്റ്ററി സൈഡ്‌ബാറിൽ ദൃശ്യമാകുകയുമില്ല, എന്ന് ഓപ്പൺ AI തങ്ങളുടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു.