ജൂലൈ 31 മുതൽ ഹാലോ സേവനങ്ങളെ പിന്തുണയ്‌ക്കുന്നത് നിർത്തുമെന്നും കഴിഞ്ഞ 12 മാസങ്ങളിൽ നടത്തിയ ഹാലോ ഉപകരണങ്ങളുടെ പണം പൂർണമായും റീഫണ്ട് ചെയ്യുമെന്നും കമ്പനി അറിയിച്ചു. ടെക്‌നോളജി ഭീമനായ ആമസോൺ കമ്പനി വ്യാപകമായി ജീവനക്കാരെ പിരിച്ച് വിടുന്നത് തുടരുന്നതിനാൽ, ആരോഗ്യവും, ഉറക്കവും ട്രാക്ക് ചെയ്യാനുപയോഗിക്കുന്ന ട്രാക്കറുകൾ വിൽക്കുന്ന ഹാലോ ഡിവിഷൻ അടച്ചുപൂട്ടുകയാണെന്ന് Amazon.com Inc ബുധനാഴ്ച അറിയിച്ചു.
ആമസോണിൽ നിന്നുള്ള ചില ആരോഗ്യ നിരീക്ഷണ, വിശകലന സേവനങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം ഫിറ്റ്‌നസ് ട്രാക്കറായി വന്ന ഹാലോ ബാൻഡ് 2020-ൽ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് പിന്നീട് ഹാലോ വ്യൂ, ഹാലോ റൈസ് എന്ന പേരിൽ ഒരു പുതിയ പതിപ്പ് പുറത്തിറക്കിയിട്ടുണ്ടായിരുന്നു, കോൺടാക്റ്റ്-ലെസ് സ്ലീപ്പ് ട്രാക്കറും സ്മാർട്ട് അലാറം ക്ലോക്കും ഉൾപ്പെടുത്തിയിരുന്നു. രണ്ടാമത്തെ റിട്രെഞ്ച്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി 9,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായി മാർച്ചിൽ പ്രഖ്യാപിച്ച ആമസോൺ, ബുധനാഴ്ച ഇത് ബാധിച്ച ചില ജീവനക്കാരെ അറിയിക്കാൻ തുടങ്ങി.