ലാറ്റിട്യൂട് നോട്ട്ബുക്കുകൾ, പ്രിസിഷൻ മൊബൈൽ വർക്ക്സ്റ്റേഷനുകൾ, ഒപ്ടി പ്ലെക്സ് ഓൾ-ഇൻ-വൺ ഡെസ്‌ക്‌ടോപ്പുകൾ എന്നിവയുൾപ്പെടെ ഡെൽ ടെക്‌നോളജീസ് അതിന്റെ ഏറ്റവും പുതിയ വാണിജ്യ പോർട്ട്‌ഫോളിയോ ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയും വരാനിരിക്കുന്ന അവസരങ്ങളും കണക്കിലെടുത്ത് കമ്പനിക്ക് “വിപണിയെക്കുറിച്ച് പോസിറ്റീവ് വീക്ഷണം” ഉണ്ടെന്ന് ഡെൽ ടെക്‌നോളജീസ് ഇന്ത്യയിലെ ക്ലയന്റ് സൊല്യൂഷൻസ് ഗ്രൂപ്പ് സീനിയർ ഡയറക്ടറും ജനറൽ മാനേജറുമായ ഇന്ദ്രജിത് ബെൽഗുണ്ടി പറഞ്ഞു. 

ഹൈബ്രിഡ് വർക്ക് യുഗത്തിൽ ഓർഗനൈസേഷനുകളെ അവരുടെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ യാത്ര അനായാസമാക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ ഉപകരണങ്ങൾ. 13-ആം ജനറേഷൻ ഇന്റൽ കോർ പ്രൊസസറുകളും വ്യക്തിഗതമാക്കൽ മെച്ചപ്പെടുത്തുന്നതിനായി അപ്‌ഗ്രേഡുചെയ്‌ത ഡെൽ ഒപ്‌റ്റിമൈസർ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു. ഡെൽ ഒപ്‌റ്റിമൈസർ-ന്റെ ഏറ്റവും പുതിയ പതിപ്പ്, ഇന്റലിജന്റ് ഓഡിയോ, സ്വകാര്യത, കണക്റ്റിവിറ്റി, എന്നിവയുൾപ്പെടെ ഒരു ഇന്റർഫേസിൽ ഡിസ്പ്ലേകളും പെരിഫറലുകളും കൂടുതൽ ലളിതമായി കൈകാര്യം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.