സാംസങ് ഇലക്‌ട്രോണിക്‌സ് കോ ലിമിറ്റഡ് വ്യാഴാഴ്ച ആദ്യ പാദ ലാഭത്തിൽ 95% ഇടിവ് രേഖപ്പെടുത്തി. മെമ്മറി ചിപ്പുകളുടെയും സ്മാർട്ട്ഫോണുകളുടെയും ലോകത്തെ മുൻനിര നിർമ്മാതാവ് ആണ് സാംസങ്. 2022 ലെ കണക്കനുസരിച്ച് ഈ കമ്പനിയുടെ പ്രവർത്തന ലാഭം ജനുവരി-മാർച്ച് പാദത്തിൽ 640 ബില്യൺ ആയി (478.6 ദശലക്ഷം ഡോളർ) കുറഞ്ഞു. ഇത് ഒരു വർഷം മുമ്പ് നേടിയതിനെ (14.12 ട്രില്യൺ) അപേക്ഷിച്ച് വളരെ കുറവായിരിക്കുന്നതായി കാണാം. ഈ മാസം ആദ്യം നേടിയ 600 ബില്യൺ എന്ന കമ്പനിയുടെ സ്വന്തം എസ്റ്റിമേറ്റ് അനുസരിച്ചായിരുന്നു അത്. ഇപ്പോൾ വരുമാനം 18 ശതമാനം ഇടിഞ്ഞ് 63.7 ട്രില്യൺ ആയി.