2021 ൽ 6.5 ലക്ഷത്തിൽ നിന്ന് ഉയർന്ന്, 2022-ൽ ഇന്ത്യ ഏകദേശം 7 ലക്ഷം മാൽവെയർ ആക്രമണങ്ങളാണ് നേരിട്ടത്. ബാങ്കിംഗ് മേഖലയാണ് ഈ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത്, മൊത്തം 44,949 സംഭവങ്ങൾ, ആണ് ഈ രീതിയിൽ നടന്നിരിക്കുന്നതെന്നാണ് റിപോർട്ടുകൾ കാണിക്കുന്നത്. 2022-ൽ ഇന്ത്യയിൽ മാൽവെയർ ആക്രമണങ്ങൾ ബാധിച്ച ആദ്യത്തെ ആറ് വ്യവസായങ്ങൾ ബാങ്കിംഗ്, സർക്കാർ, നിർമ്മാണം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ധനകാര്യം എന്നിവയാണ്. എന്നിരുന്നാലും, ആറ് നിർണായക മേഖലകളിലുടനീളമുള്ള മാൽവെയർ ഡിറ്റെക്ഷന്റെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
ഇത് ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതായി സൂചിപ്പിക്കുന്നു, എന്നാണ് ആഗോള സൈബർ സുരക്ഷാ സ്ഥാപനമായ ട്രെൻഡ് മൈക്രോയുടെ റിപ്പോർട്ട് പറയുന്നത്. 2022-ൽ ആഗോളതലത്തിൽ മൊത്തം 14,983,271 റാൻസംവെയർ ഭീഷണികൾ ഉണ്ടായി, 38.06 ശതമാനം ആക്രമണങ്ങളും ഏഷ്യയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങലായിരുന്നു. ഇതിൽ 10.51 ശതമാനം ആക്രമണങ്ങളും ഇന്ത്യയിൽ കണ്ടെത്തി. ബാക്ക്‌ഡോർ മാൽവെയർ ഡിറ്റെക്ഷനിൽ 86 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ ബാക്ക്‌ഡോറുകൾ പ്രധാനമായും വെബ് സെർവർ പ്ലാറ്റ്‌ഫോമുകളെയാണ് ലക്ഷ്യമിടുന്നത്.