മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് അതിന്റെ ഔദ്യോഗിക ചാറ്റ് പ്ലാറ്റ് ഫോം ആരംഭിച്ചു. ഇതിലൂടെ ഉപയോക്താക്കൾക്ക് ആപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിവരങ്ങളും ലഭിക്കും.മാത്രമല്ല ഐഒഎസിലും ആൻഡ്രോയിഡിലും ഇത് എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. WABetaInfo പറയുന്നതനുസരിച്ച്, ഒരു പച്ച നിറത്തിലുള്ള ബാഡ്ജ് കൊണ്ട് ആണ് ചാറ്റ് അടയാളപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആപ്പ് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളും പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും സംബന്ധിച്ച വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. വെരിഫൈഡ് ബാഡ്‌ജുകൾ ചാറ്റ് നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നു, ഇത് ഔദ്യോഗിക വാട്സ് ആപ്പ് അക്കൗണ്ട് അനുകരിക്കുന്ന തട്ടിപ്പുകൾക്കോ ​​ഫിഷിംഗ് ശ്രമങ്ങൾക്കോ ​​ഇരയാകുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയാൻ സഹായിക്കുന്നു.