ലെനോവോ അതിന്റെ ബിസിനസ്സ് സംരംഭങ്ങൾ കാര്യക്ഷമമാക്കുന്നത് തുടരുന്നു, വിപണിയിൽ നിരവധി ഗെയിമിംഗ് ഫോണുകൾ വാഗ്ദാനം ചെയ്ത ലെജിയൻ സ്മാർട്ട്‌ഫോൺ ബിസിനസാണ് ഏറ്റവും പുതിയത്. എന്നാൽ ഈ ഡിവിഷൻ അടച്ചുപൂട്ടിയതിനാൽ ഇനി ലെജിയൻ ഫോണുകൾ ഉണ്ടാകില്ലെന്ന് ലെനോവോ സ്ഥിരീകരിച്ചു. വിപുലമായ ബിസിനസ് പരിവർത്തനത്തിന്റെയും ഗെയിമിംഗ് പോർട്ട്‌ഫോളിയോ ഏകീകരണത്തിന്റെയും ഭാഗമായി ലെനോവോ അതിന്റെ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ലെജിയൻ മൊബൈൽ ഗെയിമിംഗ് ഫോണുകൾ നിർത്തലാക്കുന്നു, ആൻഡ്രോയിഡ് അതോറിറ്റി വഴി ആണ് ലെനോവോ ഇതുമായി ബന്ധപ്പെട്ട ഈ അപ്‌ഡേറ്റ് പങ്കിട്ടത്. അസൂസ് ആർഒജി ഫോൺ മോഡലുകൾക്ക് ലെനോവോയുടെ വെല്ലുവിളിയായി ലെജിയൻ സീരീസ് കണക്കാക്കാവുന്നതാണ്.
ലെനോവോയ്ക്ക് ലാപ്‌ടോപ്പ് സെഗ്‌മെന്റിൽ ലെജിയൻ സീരീസ് ലഭ്യമാക്കും, പക്ഷേ സ്മാർട്ട്‌ഫോൺ രംഗത്ത് ഇത് പ്രവർത്തിക്കുമെന്ന് കമ്പനിക്ക് ഒരിക്കലും പൂർണ്ണ ആത്മവിശ്വാസം ഇല്ല എന്ന് തന്നെ വേണം കരുതാൻ. 2020-ലാണ് ആദ്യത്തെ ലെജിയൻ ഫോൺ പുറത്തിറക്കിയത്. അതിനുശേഷം കമ്പനി ഒന്നിലധികം പതിപ്പുകൾ ലൈനപ്പിൽ അവതരിപ്പിക്കുന്നതായി കാണാൻ കഴിഞ്ഞിരുന്നു. പക്ഷേ അതിന്റെ ലഭ്യത പരിമിതപ്പെടുത്തിയിരുന്നു. ചില കാരണങ്ങളാൽ ഇത് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിട്ടില്ല.