വെരിഫൈഡ് അക്കൗണ്ടുകൾ മാത്രമേ ‘For You recommendations’ കാണാൻ അനുവദിക്കൂ എന്ന് പറഞ്ഞതിന് ശേഷം, ഉപയോക്താക്കൾ നേരിട്ട് ഫോളോ ചെയ്യുന്ന ആളുകളിൽ നിന്നുള്ള ട്വീറ്റുകൾ  ഇപ്പോഴും 'ഫോർ യു ടാബിൽ' കാണാനാകുമെന്ന് ട്വിറ്റർ സിഇഒ എലോൺ മസ്‌ക് ബുധനാഴ്ച വ്യക്തമാക്കി. നിങ്ങൾ നേരിട്ട് പിന്തുടരുന്ന അക്കൗണ്ടുകളും നിങ്ങൾക്ക് വേണ്ടിയായിരിക്കുമെന്ന് പരാമർശിക്കാൻ മറന്നു, കാരണം നിങ്ങൾ അവ വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്, എന്ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. നിരവധി ഉപയോക്താക്കൾ മസ്‌കിന്റെ പോസ്റ്റിൽ തങ്ങളുടെ എ ഭിപ്രായങ്ങൾ അറിയിച്ചിരുന്നു. 

ഏപ്രിൽ 15 മുതൽ ‘For You recommendations’ എന്നതിൽ വെരിഫൈഡ് അക്കൗണ്ടുകൾ മാത്രമേ അനുവദിക്കൂവെന്ന് ചൊവ്വാഴ്ച ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. അതേസമയം, പണമടച്ചുള്ള സ്ഥിരീകരണം ബോട്ടുകളുടെ വില 10,000 ശതമാനം വർദ്ധിപ്പിക്കുമെന്നും ഫോണിലൂടെ ബോട്ടുകളെ തിരിച്ചറിയുന്നത് വളരെ എളുപ്പമാക്കുന്നുവെന്നും അതിനാൽ പണമടച്ചുള്ള അക്കൗണ്ടുകൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ പ്രാധാന്യമർഹിക്കുന്നതെന്നും മസ്‌ക് തിങ്കളാഴ്ച പറഞ്ഞിരുന്നു.