ചില പഴയ ഐഫോണുകളിലെയും ഐപാഡുകളിലെയും സുരക്ഷാ പഴുതുകൾ പരിഹരിക്കുന്ന ഒരു നിർണായക പാച്ച് ആപ്പിൾ പുറത്തിറക്കി. ഇപ്പോഴും ഐ ഫോൺ 6s, ഐ ഫോൺ 7, First-gen ഐ ഫോൺ SE എന്നിവയും മറ്റും ഉപയോഗിക്കുന്ന ആളുകൾക്കായി iOS 15.7.4 പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഐ പാഡ് എയർ 2, ഐ പാഡ് മിനി 4th gen എന്നിങ്ങനെയുള്ള ചില ഐ പാടുകളും സമാന പ്രശ്‌നങ്ങൾക്കുള്ള പരിഹാരവുമായി iPadOS അപ്‌ഡേറ്റ് നൽകുന്നുണ്ട്. ആപ്പിളിന്റെ പുതിയ പതിപ്പിന് 16 സുരക്ഷാ പാച്ചുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എല്ലാ ഐ ഫോൺ, ഐ പാഡ്  മോഡലുകളെയും ബാധിച്ച വെബ്‌കിറ്റിന്റെ പിഴവാണ്. 

കഴിഞ്ഞ മാസം ആപ്പിളിന് ഈ പ്രശ്‌നത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ ഭാഗമായി ഏറ്റവും പുതിയ iOS, iPadOS പതിപ്പുകളിൽ ഇതിനകം തന്നെ ഇത് പരിഹരിച്ചു. ഈ വർഷാവസാനം iOS 17 പതിപ്പ് പുറത്തിറങ്ങുന്നതിനാൽ, iOS 15.7.4 പതിപ്പ് ഈ ശ്രേണിയിലെ ഏറ്റവും പുതിയതായിരിക്കാൻ സാധ്യതയുണ്ട്, അതായത് നിങ്ങൾ iPhone 7 അല്ലെങ്കിൽ ആ ടൈംലൈനിന് അടുത്തുള്ള മോഡലുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, അപ്‌ഗ്രേഡ് ചെയ്യേണ്ട സമയമാണിത്.